കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ അബ്ദുൽ റഹ്മാൻഎസ്.ഐ അനൂപിനെതിരെ ബഹു.ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
പോലീസ് സേനക്ക് തന്നെ അപമാനമായ ക്രൂര മനസ്സിന് ഉടമയായ എസ്.ഐ അനൂപിനെതിരെ ബഹു.ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. നിരപരാധിയായ അബ്ദുൽ സത്താറിന്റെ ജീവിതോപാതിയായ അന്യായമായി ദിവസങ്ങളോളം കസ്റ്റഡിയിലെടുത്ത് അന്നംമുട്ടിക്കുകയും, ഗുരുതര സ്വഭാവമില്ലാത്ത പ്രശ്നങ്ങൾക്ക് വ്യക്തികൾക്കെതിരെ ആക്രമണ സ്വഭാവവും കള്ളക്കേസുകൾ കൊണ്ട് നേരിടുകയും ചെയ്യുന്ന ഇത്തരം പോലീസ് ക്രിമിനലുകൾ പോലീസ് ഡിപ്പാർട്മെൻ്റിന് തന്നെ അപമാനകരമാണ്. സസ്പെൻഷൻ നൽകി മാറ്റിനിർത്തലല്ല ഇതിനുള്ള പ്രതിവിധി, ജോലിയിൽ നിന്ന് പിരിച്ചുവിടുക തന്നെ വേണം.
മരണത്തിന് മുമ്പ് അബ്ദുൾ സത്താർ ഫേസ്ബുക്കിലൂടെ പ്രചരപ്പിച്ച വീഡിയോ പ്രതിയായ അനൂപിനെതിരെയുള്ള മരണ മൊഴിയായി സ്വീകരിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണം എന്ന് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടാതെ ഈ വ്യക്തി ജില്ലയിൽ ചാർജിൽ ഉണ്ടായിരുന്ന പോലീസ് സ്റ്റേഷനുകളിലെ പരാതികൾ ഉയർന്ന മുഴുവൻ സംഭവങ്ങളിലും, കേസുകളിലും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Advt.
കട്ടിള, ജനാല, ജനാല പാളികൾ, വാതിലുകൾ, എല്ലാ തരം മരം കൊണ്ടും നിർമ്മിക്കുന്ന ഫർണിച്ചറുകൾ ഓർഡർഅനുസരിച്ച് ചെയ്തു കൊടുക്കുന്നു
*NAZCO WOOD AND FURNITURE*
Opp Panchayath Office, Cherkalam
Mobile: -*9645 280 392 *
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments