തെലങ്കാന പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡി.എസ്.പി) പദവിയിൽ ഔദ്യോഗികമായി ചുമതലയേറ്റ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ആയി ഔദ്യോഗികമായി ചുമതലയേറ്റു. തെലങ്കാന ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ്വെള്ളിയാഴ്‌ച ഹൈദരാബാദിലുള്ള ഡിജിപി ഓഫീസിലെത്തി അദ്ദേഹം ചാര്‍ജെടുത്തത
ഹൈദരാബാദ് സ്വദേശിയായ സിറാജിന് ഗ്രൂപ്പ്-വൺ പദവിയുള്ള സർക്കാർ ജോലി നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനമാണ് പൂർത്തിയാക്കിയത്. എം. അനിൽ കുമാർ യാദവ് എം.പി, തെലങ്കാന മൈനോരിറ്റീസ് റെസിഡെൻഷ്യൽ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റി പ്രസിഡൻ്റ് മുഹമ്മദ് ഫഹീമുദ്ദീൻ ഖുറൈശി എന്നിവർക്കൊപ്പമാണ് സിറാജ് ഡി.ജി.പി ഓഫിസിലെത്തിയത്. നിയമനം സംബന്ധിച്ച വിവരം തെലങ്കാന പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
സിറാജിന്റെ ക്രിക്കറ്റ് നേട്ടങ്ങൾക്കും സംസ്ഥാനത്തോടുള്ള അർപ്പണബോധത്തിനുമാണ് ഈ പദവിയെന്നും പുതിയ റോളിൽ ഏവർക്കും പ്രചോദനമായി അദ്ദേഹം ക്രിക്കറ്റിൽ തുടരുമെന്നും പൊലീസിന്റെ കുറിപ്പിൽ പറയുന്നു. തെലങ്കാന മുഖ്യമന്ത്രിക്ക് സിറാജ് നന്ദി പറഞ്ഞു. ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യമായ സിറാജ്, ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം വിശ്രമത്തിലാണ്.
ട്വന്റി20 ടീമിൽ സിറാജിനെ ഉൾപ്പെടുത്തിയിരുന്നില്ല. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം കളിക്കും. ഒക്ടോബർ 16ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്.


No comments