വനത്തില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി
കൊച്ചി: കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ മാളോക്കുടി മായാ ജയന്‍, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്‍, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെ കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.
ജീവനോടെ വീട്ടിലെത്താൻ ദൈവത്തോട് പ്രാർത്ഥിച്ചു മണിക്കൂറുകൾ കാടമ്പുഴ വനമേഖലയിൽ കാണാതെ സ്ത്രീകൾക്ക് ആ കഴിഞ്ഞ രാത്രി മറക്കാനാകില്ല തങ്ങൾ അത്രക്കധികം പേടിച്ച ദിവസത്തെക്കുറിച്ച് പറയുകയാണ് അവർ ആനക്കൂട്ടത്തെ കണ്ട് വഴിമാറി നടന്നതിനാൽ ആണ് വനത്തിൽ കുടുങ്ങിയത് എന്ന്സ്ത്രീകൾ രാത്രി മുഴുവൻ പാറക്കെട്ടിനു മുകളിലാണ് കഴിച്ചുകൂട്ടിയതെന്നും അവർ പറഞ്ഞു ഞങ്ങൾ സ്ഥിരമായി പോകുന്ന വഴിയാണ് അതുകൊണ്ടുതന്നെ വഴിയൊക്കെ അറിയാം എന്നാൽ ആനയെ കണ്ടു വഴിമാറി നടന്നതാണ് വഴിതെറ്റിച്ചത് രാത്രി മുഴുവൻ പാറക്കെട്ടിനു മുകളിലായിരുന്നു രാത്രി മുഴുവനും ആനൊരിക്കലും ഒച്ചപ്പാടും ഒക്കെയായിരുന്നു അടുത്ത് വന്നപ്പോൾ ഞങ്ങൾ മരത്തിന്റെ മറവിൽ ഒളിച്ചുനിന്നു ആനകാരണമാണ് തിരിച്ചുവരാൻ സാധിക്കാത്തത് . രാവിലെയാണ് ഞങ്ങളെ തിരഞ്ഞെത്തിയവരെ കണ്ടത്.
കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലേക്ക് കയറിപ്പോയതിനെ തുടര്‍ന്ന് മായയുടെ പശുവിനെ ബുധനാഴ്ചയാണ് കാണാതായത്. പശുവിനെ തിരക്കി മൂവരും വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ കാടിനുള്ളിലേക്ക് പോവുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തില്‍ കാണാതായതായി സ്ഥിരീകരിക്കുന്നത്.




No comments