Breaking News

ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം

മനാമ: ബഹ്‌റൈൻ കെഎംസിസി കാസറഗോഡ്  മണ്ഡലം കൗൺസിൽ മീറ്റ്  24/11/2024 ന് മനാമയിലെ കെഎംസിസി മർഹും ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ  വെച്ച് സംഘടിപ്പിച്ചു. കൗൺസിൽ മീറ്റിൽ  മണ്ഡലം പ്രസിഡന്റ്‌ ആഷിക് കോപ്പയുടെ  അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സലിം തളങ്കര ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി നവാസ് റിപ്പോർട്ട് അവതരിപ്പിച്ചു.  കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം,  ജനറൽ സെക്രട്ടറി റിയാസ് പട്ള, വൈസ് പ്രസിഡണ്ട് അബ്ദുള്ള പുത്തൂർ  എന്നിവർ ആശംസാ പ്രസംഗം നടത്തി. 

മണ്ഡലം ജനറൽ സെക്രട്ടറി മുസ്താഖ് പുത്തൂർ   സ്വാഗതവും ജോയിന്റ് സെക്രട്ടറി ഖലീൽ ഖാസിലേൻ നന്ദിയും പറഞ്ഞു.

കൗൺസിൽ മീറ്റ് ജില്ലാ ഭാരവാഹികളായ സത്താർ ഉപ്പള, ഖലീൽ ചെമ്നാട്,റിയാസ് കൊളവയൽ  എന്നിവർ നിയന്ത്രിച്ചു.

2024-27 കാലയളവിലേക്കുള്ള ഭാരവാഹികളായി  റഫീഖ് ക്യാമ്പസ് പ്രസിഡന്റും നൗഫൽ ചൂരി ജനറൽ സെക്രട്ടറിയും ഹനീഫ് മദീന ട്രഷറർ, ഓർഗനൈസിങ് ഷംസു പുത്തൂർ .

വൈസ് പ്രസിഡന്റ്മാർ നവാസ് ചേരൂർ. ഖലീൽ ഖാസിലേൻ, മാഹിഷാദ് ഉളിയത്തടുക്ക,  ശിഹാബ് ഉളിയത്തടുക്ക

ജോയിന്റ് സെക്രട്ടറിമാർ ഹൈറാസ് കോപ്പ, ബഷീർ, ഉബൈദ്, സാദി സാക്കു  എന്നിവരെ തെരഞ്ഞെടുത്തു.

ബഹ്‌റൈൻ കെഎംസിസി കാസറഗോഡ് ജില്ല കമ്മിറ്റി




വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ





No comments