ജില്ലാ സ്കൂൾ കലോത്സവം: അറബിക് സംഭാഷണം-മൊഗ്രാൽ ജിവിഎച്ച്എസ്എസ്ന് വീണ്ടും ഇരട്ട നേട്ടം.
മൊ
ഗ്രാൽ. സബ്ജില്ലാ കലോത്സവങ്ങളിൽ മികച്ച നേട്ടം ഉണ്ടാക്കിയ മൊഗ്രാൽ ജിബിഎച്ച്എസ്എസ് ജില്ലാ കലോത്സവത്തിലും തിളങ്ങിയത് നാടിന് അഭിമാനമായി.
അറബിക് സംഭാഷണത്തിൽ മൊഗ്രാൽ ജിവിഎച്ച്എസ്എസിന് ഇരട്ട നേട്ടമാണ് നേടാനായത്. ഹൈസ്കൂൾ വിഭാഗത്തിൽ പത്താം ക്ലാസ് ഡി ഡിവിഷനിലെ കദീജത്ത് ഷഹല, എട്ടാം ക്ലാസ് ജി ഡിവിഷനിലെ അംന ഫാത്തിമ എന്നിവരാണ് ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയത് വഴി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് അർഹത നേടിയിരിക്കുന്നത്.
ജില്ലാ കലോത്സവത്തിൽ നേട്ടം ഉണ്ടാക്കിയ വിദ്യാർത്ഥികളെ മൊഗ്രാൽ ജിവിഎച്ച്എസ് പിടിഎ- എസ്എംസി-മദർ പിടി എ അഭിനന്ദിച്ചു.
ഫോട്ടോ: ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് സംഭാഷണത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് അർഹത നേടിയ മൊഗ്രാൽ ജിവിഎച്ച്എസ്എസ് ലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളായ കദീജത്തു സഹലയും അംന ഫാത്തിമയും.
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ




No comments