എഐടിയുസി വടക്കൻ മേഖലാ ജാഥയ്ക്ക് കാസര്‍കോട് നിന്ന് ആവേശകരമായ തുടക്കം.
കാസർകോട്: തൊഴിൽ മേഖലകളിൽ തൊഴിലാളികൾ അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് തൊഴിൽ സുരക്ഷിതത്വത്തിനും അവകാശ സംരക്ഷണത്തിനും വേണ്ടി എ ഐ ടി യു സി നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വടക്കന്‍മേഖല ജാഥയ്ക്ക് കാസര്‍കോട് നിന്ന് ആവേശകരമായ തുടക്കം.
ഇന്നലെ വൈകുന്നേരം കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനിലെ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വച്ച് സിപി ഐ ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ ജാഥാ ലീഡര്‍ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ വി രാജന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, ജാഥാ ലീഡര്‍ ടി ജെ ആഞ്ചലോസ്, സി പി ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി സി പി ബാബു, എഐടിയുസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ബിജു ഉണ്ണിത്താന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ കെ കെ അഷറഫ് വൈസ് ക്യാപ്റ്റനും കെ ജി ശിവാനന്ദൻ ഡയറക്റ്ററുമായ വടക്കൻ ജാഥയിൽ ആർ പ്രസാദ്, പി സുബ്രഹ്മണ്യൻ, വിജയൻ കുനിശേരി , കെ വി കൃഷ്ണൻ, സി കെ ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, താവം ബാല കൃഷ്ണൻ, പി കെ മൂർത്തി, കെ സി ജയപാലൻ, കെ മല്ലിക, എത്സബത്ത് അസീസി , പി കെ. നാസ്സർ , എന്നിവർ അംഗങ്ങളാണ്. ജാഥ ഇന്ന് കാസര്‍കോട് ജില്ലയിലെ പര്യടനത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. 17ന് തൃശ്ശൂരിലാണ് സമാപനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇


No comments