വൈദ്യുത ചാർജ് വർദ്ധന പിൻവലിക്കണം. കെ.എസ്.എസ്.പി.എ.
കാസറഗോഡ് - കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ ) കാസറഗോഡ് നിയോജകമണ്ഡലം വാർഷിക സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.സി.സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് ഇരുട്ടടി നൽകിയ വൈദ്യുത ചാർജ് വർദ്ധനവ് പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു.നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ.ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ.ദിവാകരൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറം സംസ്ഥാന നേതാവ് കെ.സരോജിനി, സംസ്ഥാന കൗൺസിലർ എം.നാരായണ, ജില്ലാ ജോ: സെക്രട്ടറിമാരായ കുഞ്ഞിക്കണ്ണൻ കരിച്ചേരി, പുരുഷോത്തമൻ കാടകം, , ജില്ലാ കൗൺസിലർ ഉഷ.എസ്., മുൻ സംസ്ഥാന കൗൺസിലർ കെ.പി. ബലരാമൻ നായർ , പി. ശശിധരൻ , മായില നായക് .ബി, കെ.വി.മുകുന്ദൻ ,രമണി. കെ. പുരുഷോത്തമൻ അടുക്കം , കെ.രവീന്ദ്രൻ , ലീലാമണി, എസ് , എം.കെ.ചന്ദ്രഹാസൻ നമ്പ്യാർ, പി.എ. പള്ളിക്കുഞ്ഞി, കെ.എൻ മുരളീധരൻ ,എം. കേശവൻ, സുശീല കെ.സി. എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം സെക്രട്ടറി സീതാരാമ മല്ലം സ്വാഗതവും , ട്രഷറർ ടി.കെ. ശ്രീധരൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എം.കെ.ചന്ദ്രശേഖരൻ നായർ (പ്രസിഡണ്ട്) എം. കേശവൻ, പുരുഷോത്തമൻ അടുക്കം, സുഹറ ടീച്ചർ (വൈസ്.പ്രസിഡണ്ടുമാർ) സീതാരാമ മല്ലം (സെക്രട്ടറി )കെ.വി.മുകുന്ദൻ ,ബാലകൃഷ്ണൻ കൊട്ടങ്കുഴി, സുശീല കെ.സി. ( ജോ: സെക്രട്ടറിമാർ ) ടി.കെ.ശ്രീധരൻ(ഖജാൻജി) തിലക .കെ. (വനിതാ ഫോറം ചെയർ പേഴ്സൺ) ശോഭന ശ്രീധരൻ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQJ


No comments