Breaking News

കോഴിക്കോട് സൈനിക സ്കൂളിൽ നിന്നും കാണാതായ പതിമൂന്നുകാരൻ പാലക്കാട്ടെത്തി, സിസിടിവി ദൃശ്യം പുറത്ത്.


കോഴിക്കോട്: വേദവ്യാസ സൈനിക സ്കൂളിൽ നിന്നും കാണാതായ പതിമൂന്നുകാരന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ബീഹാർ സ്വദേശിയായ 13 കാരൻ സൻസ്കാർ കുമാറിന്റെ പാലക്കാട് സ്റ്റേഷൻ നാലാം നമ്പർ പ്ലാറ്റ് ഫോമിലെയും വിശ്രമ കേന്ദ്രത്തിലെയും ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

24-ാം തീയതി രാവിലെ11.15-നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടി കേരളം വിട്ടുവെന്ന് സൂചനകൾ ലഭിച്ചതോടെ പുണെ, ഝാർഖണ്ഡ് എന്നിവിടങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ച് ദിവസം മുമ്പാണ് കുട്ടിയെ കാണാതായത്. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നാണ് വിവരം.

 

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 9995552107വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/GMHsqdYpoAr9GnbbDdWBn
https://chat.whatsapp.com/JL8Lu4g1r8uKYAnoj8NtQ


No comments