വേനൽ മഴയിൽ മൊഗ്രാലിൽ പരക്കെ വെള്ളക്കെട്ട്,ദുരിതം.
മൊഗ്രാൽ : രാത്രി പെയ്ത കനത്ത വേനൽ മഴയിൽ മൊഗ്രാലിൽ പരക്കെ വെള്ളക്കെട്ടും യാത്രാദുരിതവും. മൊഗ്രാലിൽ ദേശീയപാതയിൽ പുതിയ പാലത്തിനു സമീപം വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മൊഗ്രാൽ പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തതിനാലാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.വെള്ളക്കെട്ട് തൊട്ടടുത്ത മാരുതി ഷോറൂമിലേക്ക് വരെ കയറിയിട്ടുണ്ട്.
മൊഗ്രാൽ ടൗണിൽ പാതിവഴിയിൽ നിർത്തിയ സർവീസ് റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് തൊട്ടടുത്തുള്ള ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് ദുരിതമായി.ഇതുവഴി ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനക്കാർക്കും ഓട്ടോകൾക്കും യാത്ര ചെയ്യാൻ കഴിയാത്ത വിധമാണ് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. കഴിഞ്ഞമാസം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട സർവീസ് റോഡാണ് രണ്ടാഴ്ച പിന്നിറ്റിട്ടും തുറന്നു കൊടുക്കാതെ കിടക്കുന്നത്.ഇവിടെ ജോലി പാതിവഴിയിലായതാണ് വെള്ളക്കെട്ടിന് കാരണമായത്.
ഫോട്ടോ:മൊഗ്രാൽ ടൗണിന് സമീപം ദേശീപാത സർവീസ് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടും,പാലത്തിനു സമീപം രൂപപ്പെട്ട വെള്ളക്കെട്ടും.
No comments