വഖ്‌ഫ് നിയമഭേദഗതി: വെൽഫയർ പാർട്ടി ഹെഡ്പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.
കാസർക്കോട് : പാർലമെൻ്റിലും രാജ്യസഭയിലും അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കുന്നതും മുസ്‌ലിം വംശഹത്യ ലക്ഷ്യം വെച്ചുള്ള പദ്ധതിയാണെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ് ചെമ്പിരിക്ക പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നടത്തിയ കാസർകോട് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളുടെ സ്വത്ത് പിടിച്ചെടുക്കാനുള്ള സംഘ്‌പരിവാർ ഭരണകൂടത്തിൻ്റെ വംശീയ പദ്ധതിയാണ് വഖഫ് നിയമ ഭേദഗതി ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി കാസർകോട് മണ്ഡലം പ്രസിഡന്റ് നെഹാർ കടവത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് പള്ളിപ്പുഴ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി ഷാഹ്ബാസ് കോളിയാട്ട്, പാർട്ടി ജില്ലാ നേതാക്കളായ പി.കെ അബ്ദുല്ല, അബ്ദുൽ ഖാദർചട്ടഞ്ചാൽ എന്നിവർ സംസാരിച്ചു. പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് ഹെഡ്പോസ്റ്റ് ഓഫീസിന് മുൻവശം പോലീസ് തടഞ്ഞു.
റാഷിദ് മുഹിയുദ്ദീൻ, എൻ.എം വാജിദ്, അഡ്വ. ഖദീജത്ത് ഫൈമ, സിദ്ധീഖ് മൊഗ്രാൽ പുത്തൂർ, സുബൈർ നാസ്കോ, ശരീഫ് നായമാർമൂല, അബ്ദുൽ സലാം എരുതുംകടവ് തുടങ്ങിയവർ നേതൃത്വം നൽകി.



No comments