ലോക ഓട്ടിസം ദിനാചരണം ചെർക്കളയിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.
ചെർക്കള : ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോക ഓട്ടിസം ദിനത്തോടനുബന്ധിച്ചു ചെർക്കള ടൗണിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു . ഓട്ടിസം ബാധിതരായ കുട്ടികൾക്കുള്ള ഐക്യദാർഢമായിട്ടാണ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചത് .
എൻ.എ. നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു , ജില്ല പോലീസ് മേധാവി ശിൽപാ ഡി ഐ പി എസ് മുഖ്യാതിഥിയായി പങ്കെടുത്തു ചെങ്കള പഞ്ചായത്ത് പ്രസിഡൻ്റ് കാദർ ബദരിയ അധ്യക്ഷത വഹിച്ചു ഹാഷിം ബംബ്രാണി,സലാം ചെർക്കള,റഹീം ധന്യവാദ്, സോവിൻ തോമസ് എന്നിവർ സംബന്ധിച്ചു അക്കര ഫൗണ്ടേഷൻ സി ഇ ഒ മുഹമ്മദ് യാസർ സ്വാഗത ഭാഷണവും അക്കര ഫൗണ്ടേഷൻ ക്ലിനിക്കൽ ഡയറക്ടർ ജിനിൽരാജ് നന്ദിയും അറിയിച്ചു
അക്കര ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കർക്കായി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന്എം ൽ എ അഭിപ്രായപ്പെട്ടു. ഭിന്നശേഷി യുള്ളവർക്ക് വേണ്ടി നടത്തപ്പെട്ട ആദ്യത്തെ മനുഷ്യച്ചങ്ങല ഇതായിരിക്കുമെന്നു പോലീസ് ജില്ലാ മേധാവി ഡി ശിൽപ പറഞ്ഞു. ഓട്ടീസം അവബോധ ക്ലാസ്സിന് മാർത്തോമാ കോളേജ് ബദിയടുക്ക അസിസ്റ്റന്റ് പ്രൊഫസർ നദീർ മുസ്തഫ നേതൃത്വം നൽകി
Post Comment
No comments