കത്താത്ത ഉയര വിളക്കിന് കീഴെ ചൂട്ട് കത്തിച്ച് പ്രതിഷേധം
ബേക്കല്‍: തീരദേശ വികസന കോര്‍പറേഷന്‍ ബേക്കല്‍ കടപ്പുറത്ത് സ്ഥാപിച്ച് പഞ്ചായത്തിന് കൈമാറിയ ഉയരവിളക്ക് കത്താതായിട്ട് നാളേറെയായി. അറ്റകുറ്റപ്പണി നടത്തി ഉയരവിളക്ക് പ്രവര്‍ത്തനക്ഷമമാക്കണമെന്ന ആവശ്യപ്പെട്ട് ഉദുമ പഞ്ചായത്തിലെത്തിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഈ പ്രശ്‌നത്തില്‍ പഞ്ചായത്ത് തുടര്‍ന്നു വരുന്നഅനാസ്ഥക്കെതിരെ ബേക്കല്‍ 15-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ചൊവ്വാഴ്ച രാത്രി ഉയര വിളക്കിന് കീഴെ ചൂട്ടു കത്തിച്ച് പ്രതിക്ഷേധിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കെ.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ശംബു ബേക്കല്‍, ലക്ഷ്മി ബാലന്‍, ഷിബു കടവങ്ങാനം, പ്രദീപ് ശ്രീധരന്‍, എസ്.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: ബേക്കല്‍ കടപ്പുറത്തെ കത്താത്ത ഉയരവിളക്കിന്റെ അടിയില്‍ രാത്രിയില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
😁




No comments