Breaking News

മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ അവകാശികളില്ലാതെ 156 കോടി രൂപ...


മലപ്പുറം : അവകാശികളില്ലാതെ ജില്ലയിലെ ദേശസാത്കൃത ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത് 156 കോടി രൂപ. 7.46 ലക്ഷം അക്കൗണ്ടുകളിലാണ് ഇത്രയും തുക പത്ത് വർഷത്തിലധികമായി ആരും അവകാശം ഉന്നയിക്കാതെ കിടക്കുന്നത്.


നോമിനിയെ നിശ്ചയിക്കാത്ത അക്കൗണ്ടുകളാണിവ. ഇൻഷ്വറൻസ്, ഓഹരി, ഡിവിഡന്റ്, മ്യൂച്ചല്‍ ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങള്‍ കൂടി വരുന്നതോടെ തുക ഇനിയും വർദ്ധിക്കും. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ ആർ.ബി.ഐയിലേക്കും ക്ലെയിം ചെയ്യാത്ത ഓഹരികളും ലാഭവിഹിതങ്ങളും കോർപ്പറേറ്റ് കാര്യ മന്ത്രാലയം കൈകാര്യം ചെയ്യുന്ന ഇൻവെസ്റ്റർ എഡ്യൂക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ടിലേക്കും (ഐ.ഇ.പി.എഫ്) മാറ്റുകയാണ് ചെയ്യുന്നത്. ഈ തുക അവകാശികള്‍ക്ക് തിരികെ നല്‍കുന്നതിനായി കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമിട്ടിട്ടുണ്ട്.


ക്ലെയിം ചെയ്യാതെ കിടക്കുന്ന തുകകള്‍ സംബന്ധിച്ച സംശയം തോന്നിയാല്‍ ഇക്കാര്യം അക്കൗണ്ട് ഉടമയുടെ ബന്ധുക്കള്‍ക്ക് ഉറപ്പിക്കാനായി ഉദ്കം പോർട്ടല്‍ റിസർവ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ്: www.udgam.rbi.org.in.


ആദ്യം ഉദ്ഗം പോർട്ടലില്‍ രജിസ്റ്റ‌ർ ചെയ്യണം. പോർട്ടലില്‍ പ്രവേശിച്ച്‌ അക്കൗണ്ട് ഉടമയുടെ പേര്, പാൻ, വോട്ട‌ർ ഐഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് നമ്ബർ, ജനന തീയതി തുടങ്ങിയ രേഖകള്‍ നല്‍കി ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ തിരയാം.

തിരയുന്നവർക്ക് അണ്‍ക്ളെയിംഡ് ഡെപോസിറ്റ് റെഫറൻസ് നമ്ബർ (UDRN) ലഭിക്കും. ബാങ്കുകളില്‍ നിന്ന് തുക സുരക്ഷിതമായി തിരിച്ചു വാങ്ങുന്നതിന് ഈ നമ്ബറാണ് ഉപയോഗിക്കേണ്ടത്.

രാജ്യത്ത് അവകാശികളില്ലാതെ 30 ലേറെ ബാങ്കുകളിലുള്‍പ്പടെ കുടുങ്ങിക്കിടക്കുന്ന എല്ലാ ആസ്തികളുടെയും വിവരങ്ങള്‍ ഉദ്ഗം പോർട്ടലില്‍ അറിയാം.

നേരിട്ടറിയാൻ മലപ്പുറത്ത് വരൂ


പണം തിരികെ കിട്ടാനുള്ള നടപടികള്‍ പരിചയപ്പെടുത്തുന്നതിന് നവംബർ 3ന് രാവിലെ 10.30ന് മലപ്പുറം ടൗണ്‍ഹാളില്‍ ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ ക്യാമ്ബയിൻ സംഘടിപ്പിക്കുന്നുണ്ട്. ആർ.ബി.ഐ, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻ‌ഡ് ഡെവലപ്പ്മെന്റ് അതോറിറ്റി, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റി(സെബി) എന്നീ പ്രധാന ധനകാര്യനിയന്ത്രണ ഏജൻസികള്‍ ക്യാമ്ബില്‍ പങ്കെടുക്കും. സഹായ കൗണ്ടറുകളുണ്ടാവും.


ബാങ്കില്‍ നല്‍കിയ അഡ്രസില്‍ ബന്ധപ്പെടാനും വിവരങ്ങള്‍ കൈമാറാനും ശ്രമിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ അത്രത്തോളം പ്രചാരത്തില്‍ വന്നിട്ടില്ലാത്ത സമയത്തുള്ള അക്കൗണ്ട് ഉടമകളുടെ ബന്ധുക്കളെ വിവരമറിയിക്കുക പ്രയാസകരമാണ്. പണം നിക്ഷേപിച്ച വിവരങ്ങള്‍ പല അക്കൗണ്ട് ഉടമകളും ബന്ധുക്കളെ അറിയിച്ചിട്ട് ഉണ്ടാവില്ലെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജർ എം.വി അഞ്ജനദേവ് പറയുന്നു. 


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments