സംസ്ഥാന സ്കൂൾ കായികമേളയിൽ UAE യുടെ ആദ്യ മെഡൽ, ചരിത്രം തൊട്ട് സ്വാനിക്.
അബുദാബി/ തിരുവനന്തപുരം : തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഗൾഫ് മേഖലയ്ക്ക് ആദ്യ മെഡൽ. അണ്ടർ 14 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ അബുദാബി മോഡൽ പ്രൈവറ്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സ്വാനിക് ജോഷ്വ ആണ് വെള്ളി മെഡൽ നേടിയത്. 12.18 സെക്കൻഡിൽ തൃശൂർ സ്വദേശി സ്വാനിക് മെഡൽ ഓടിയെടുത്തതോടെ ഗൾഫ് മേഖല ചരിത്രത്തിൽ ആദ്യമായി സ്‌കൂൾ കായികമേളയുടെ മെഡൽ പട്ടികയിൽ ഇടംപിടിച്ചു. നേരത്തെ യുഎഇ തല മത്സരത്തിൽ 11.76 സെക്കൻഡിൽ ലക്ഷ്യം കണ്ട സ്വാനിക്കിൽ മെഡൽ പ്രതീക്ഷയുണ്ടെന്ന് മോഡൽ പ്രൈവറ്റ് സ്കൂളിലെ കായിക വിഭാഗം മേധാവി പി.ചന്ദ്രൻ പറഞ്ഞിരുന്നു. 2 മാസം മുൻപാണ് സ്വാനിക് പരിശീലനം ആരംഭിച്ചത്. യുഎഇയുടെ അണ്ടർ 15 ക്രിക്കറ്റ് ടീം അംഗവും കൂടിയാണ്. അച്ഛൻ മനോജ് തൃശൂർ സ്വദേശിയാണ്. അമ്മ ലൂർദ് ഫിലിപ്പീൻസ് സ്വദേശിയും. കേരളത്തിലെ മഴ മത്സരത്തിൽ തന്നെ ഏറെ സഹായിച്ചുവെന്നു സവനിക് പറഞ്ഞു.
ഇന്നു നടക്കുന്ന ഫുട്ബോൾ, ബാസ്‌കറ്റ് ബോൾ, ബാഡ്മിന്റൺ എന്നീ ഇനങ്ങളിലും യുഎഇയ്ക്ക് മെഡൽ പ്രതീക്ഷയുണ്ട്. കഴിഞ്ഞവർഷം ആദ്യമായി സ്‌കൂൾ കായികമേളയിൽ യുഎഇ കുട്ടികൾ പങ്കെടുത്തെങ്കിലും മെഡലില്ലാതെ ആയിരുന്നു മടക്കം. പ്രവാസി മലയാളി പെൺകുട്ടികൾ ആദ്യമായി പങ്കെടുക്കുന്നത് ഇത്തവണയാണ്. 12 പെൺകുട്ടികൾ ഉൾപ്പെടെ 35 വിദ്യാർഥികളാണ് സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നത്.
അബുദാബിയിലെ മോഡൽ പ്രൈവറ്റ് സ്‌കൂൾ, ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ, ഗൾഫ് മോഡൽ സ്‌കൂൾ, ഉമ്മുൽഖുവൈൻ ഇംഗ്ലിഷ് പ്രൈവറ്റ് സ്‌കൂൾ, ഫുജൈറ ഇന്ത്യൻ സ്‌കൂൾ എന്നിവയാണ് ടീമുകളെ അയച്ചത്.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments