എന്നെ സഹായിച്ച വൈദ്യരെ ഇല്ലായ്മ ചെയ്യാന്‍ അച്ഛന്‍ ശ്രമിച്ചു; ഒരു മുസ്ലീം ആയതിന്റെ പേരിലാണ് വേട്ടയാടുന്നത്; പൊലീസുകാരെയും രാഷ്ട്രീയക്കാരെയും ഫോണ്‍ വിളിച്ചതിന് ഞാന്‍ സാക്ഷിയാണ്: സിപിഎം നേതാവായ പിതാവിനും കുടുംബത്തിനുമെതിരെ ആരോപണവുമായി വീണ്ടും മകള്‍ രംഗത്ത്.
കാസര്‍കോട് : സി.പി.എം. കാസര്‍കോട് ഉദുമ ഏരിയ കമ്മിറ്റിയംഗമായ പിതാവ് പി.വി. ഭാസ്‌കരനും കുടുംബത്തിനുമെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മകള്‍ സംഗീത രംഗത്ത്.
തന്നെ വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി യുവതി കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ യുവതിയുടെ പിതാവും കുടുംബാംഗങ്ങളും ഇന്ന് പത്രമ്മേളനം വിളിച്ചിരുന്നു. ഇതിനിടെയാണ് വീഡിയോ സന്ദേശത്തിലൂടെ കുടുംബാംഗങ്ങള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തന്നെ സഹായിച്ച വൈദ്യരെ ഇല്ലായ്മ ചെയ്യാന്‍ പൊലീസുകാരെയും രാഷ്ട്രീയക്കാരെയും പിതാവ് വീട്ടില്‍ നിന്നും ഫോണ്‍ ചെയ്തത് നേരിട്ട് കേട്ടുവെന്നും വൈദ്യര്‍ ഒരു മുസ്ലീം ആയതിന്റെ പേരിലാണ് വേട്ടയാടുന്നതെന്നും യുവതി പറയുന്നു. ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്ന് യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന തന്റെ ചികിത്സയ്ക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവിട്ടു എന്ന് പിതാവ് പറഞ്ഞത് കള്ളമാണെന്നും ചിലവഴിച്ച തുകയുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും യുവതി പറയുന്നു. സത്യം മറച്ചുവയ്ക്കാനാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നതെന്നും ഒരു ഭാഗം മാത്രം പറഞ്ഞ് സത്യം മറച്ചുവയ്ക്കാനാണ് നീക്കമെന്നും യുവതി പറയുന്നു. വൈദ്യര്‍ക്കെതിരെ തന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്നും അതോടെ സത്യം എല്ലാവര്‍ക്കും മനസിലാകുമെന്നും യുവതി പറയുന്നു. തന്നെക്കുറിച്ച് പറയേണ്ടതെല്ലാം തന്റെ മകനോട് പോലും പറഞ്ഞ് പഠിപ്പിച്ച് എല്ലാവരും നല്ലപോലെ ട്രെയിന്‍ ചെയ്തിട്ടാണ് പത്രസമ്മേളനത്തിന് പോയതെന്ന് യുവതി വീഡിയോയില്‍ പറയുന്നു.

സംഗീത വീഡിയോ സന്ദേശത്തില്‍ പറയുന്നത്:
എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ മകന്‍ അടക്കമുള്ള ആള്‍ക്കാര്‍ പത്രസമ്മേളനത്തില്‍ പോയിട്ടാണുള്ളത്. സത്യവും കള്ളവും തിരിച്ചറിയരുത് എന്നതിനാല്‍ എന്നെ പോലും ഇവിടെ അടച്ചിട്ടിട്ടാണ് പോയത്. എന്നെക്കുറിച്ച് പറയേണ്ടതെല്ലാം എന്റെ മകനോട് പോലും പറഞ്ഞ് പഠിപ്പിച്ച് എല്ലാവരും നല്ലപോലെ ട്രെയിന്‍ ചെയ്തിട്ടാണ് പോയത്. ചിരിക്കണോ കരയണോ എന്ന് അറിയില്ല.
എന്റെ ശബ്ദം പുറത്തെത്താന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയൊക്കെ ചെയ്തത്. ഞാന്‍ ഇത്രയും സഹിച്ചത്. എന്നിട്ട് ആ ശബ്ദം പോലും പുറത്ത് എത്തിക്കാനല്ല അവര്‍ നോക്കുന്നത്. എന്നോട് സിമ്ബതി കാണിച്ചതിന് എന്റെ കാര്യങ്ങള്‍ മനസിലാക്കിയിന്റെ പേരിലാണ് ആ വൈദ്യരെ ഇത്രത്തോളം ക്രൂശിക്കുന്നത്. ആ വൈദ്യരെ ഇനി ചെയ്യാനായി ഒന്നും ബാക്കിയില്ല. ഉള്ള അധികാരവും പണവും ഒക്കെ ഉപയോഗിച്ചിട്ട് കള്ള പരാതികള്‍ ചെയ്യുന്നുണ്ട്. എല്ലാം മാനുപ്പുലേറ്റഡാണ്.
എന്നെ മനസിലാക്കിയതിന്, സപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലും അദ്ദേഹം ഒരു മുസ്ലീം ആയതിന്റെ പേരിലുമാണ് വേട്ടയാടുന്നത്. മനസില്‍ ഇത്രയേറെ വര്‍ഗീയത കൊണ്ടുനടക്കുന്ന ഒരാള്‍. ഒറ്റ ഒരു കാര്യമെ ഞാന്‍ പറയുന്നു. ഇത്രയൊക്കെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ആ ആരോപണങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് അദ്ദേഹത്തിന്റെ മകളില്‍ നിന്ന് അറിയാനുള്ള സാഹചര്യം, പത്രസമ്മേളനത്തിന് എന്നെ കൂടിയല്ലെ കൊണ്ടുപോകേണ്ടത്. ഈ പറയുന്ന ആരോപണങ്ങള്‍ എന്താണെന്ന് എല്ലാവരുടെയും മുന്നില്‍ എത്തിക്കാമല്ലോ, ഏതാണ് സത്യം, ഏതാണ് തെറ്റ് എന്ന് അറിയട്ടെ. അത് മാത്രമല്ല, ഈ പറഞ്ഞ ആരോപണങ്ങള്‍, അവര് പറഞ്ഞ കാര്യങ്ങളിലൂടെയും ഒരു സത്യസന്ധമായ അന്വേഷണം വരട്ടെ. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് പുറത്ത് അറിയട്ടെ, ആരും പറയുന്നത് കേട്ട് മാത്രം ഒന്നും ചെയ്യരുത്. സത്യസന്ധമായി അന്വേഷണം വരണം. അദ്ദേഹത്തെക്കുറിച്ച് എന്തൊക്കെ പറയുന്നുണ്ടോ അതൊക്കെ അന്വേഷിക്കട്ടെ. എല്ലാം മനസിലാകും എല്ലാവര്‍ക്കും. എല്ലാത്തിനും എല്ലാമുണ്ട്. ഒരു ഭാഗം മാത്രം കേള്‍ക്കാന്‍ ആണ്, കേള്‍പ്പിക്കാനാണ് എന്റെ അച്ഛനും കുടുംബസമേതം പത്രസമ്മേളനത്തിന് പോയത്. എന്റെ ശബ്ദം അവിടെ പോലും കേള്‍ക്കരുത്.
എന്നെ ഒന്ന് സഹായിച്ചതിന്റെ പേരില്, എനിക്ക് വേണ്ടി സ്റ്റാന്‍ഡ് എടുത്ത് നിന്നതിന്റെ പേരില് ആ പാവം വൈദ്യരെ ചെയ്യാനായി ഇനി ഒന്നും ബാക്കിയില്ല. അദ്ദേഹത്തിനെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തിനെയും ഒന്ന് അന്വേഷിച്ചോളു. എന്റെ അച്ഛന്‍ പറയുന്നുണ്ട്. ഇവള്‍ക്ക് വേണ്ടി ഒരുപാട് ചെലവാക്കി എന്ന്. ലക്ഷങ്ങള്‍ ചെലവാക്കി എന്ന്. എത്രയാണ് ചെലവാക്കിയത് എന്നതിന്റെ യാഥാര്‍ത്ഥ്യ കണക്ക് എന്റെ കയ്യിലുണ്ട്. എന്റെ കാലുകള്‍ക്കെ ക്ഷതം പറ്റിയിട്ടുള്ളു. എന്റെ തലയ്ക്ക് ക്ഷതം പറ്റിയിട്ടില്ല. എന്റെ കണ്ണിന് പറ്റിയിട്ടില്ല. കൈയ്ക്ക് പറ്റിയിട്ടില്ല. എല്ലാ റസീപ്റ്റിലും എന്റെ ഒപ്പോട് കൂടിയാണ് പോയത്. ഓരോ ഹോസ്പിറ്റലിലും. ഡയപ്പര്‍ അടക്കം എല്ലാത്തിന്റെയും കണക്ക് എന്റെ കയ്യിലുണ്ട്. ശരിയായ കണക്ക് എന്റെ കയ്യിലുണ്ട്. അത് മാത്രമല്ല, ആ പണം എന്റേത് തന്നെയാണ്. അത് എനിക്ക്തെ ളിയിക്കാന്‍ പറ്റും.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments