അടച്ചുപൂട്ടിയ ശ്മശാനം അടിയന്തരമായി അറ്റകുറ്റപണി നടത്തി പ്രവർത്തനയോഗ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി കാസറഗോഡ് ടൗൺകമ്മിറ്റിയും ജനപ്രതിനിധികളും പ്രവർത്തകരും പ്രതീകാത്മക മൃതദേഹം വഹിച്ചുകൊണ്ട് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കാസറഗോഡ് : കാസറഗോഡ് നഗരസഭയുടെ ചെന്നിക്കര പൊതുശ്മശാനം പ്രവർത്തനരഹിതമായിട് ഒരു വർഷമായി. നഗരസഭ പരിധിയിലെ ആളുകൾ മരണപെട്ടാൽ ദഹിപ്പിക്കാൻ പഞ്ചായത്ത് ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോ. ശ്മശാനത്തിൽ അറ്റകുറ്റപണികൾ ഒന്നും നടക്കാത്തതിനാൽ ബിജെപി കൗൺസിലർമാർ കൌൺസിൽ യോഗങ്ങളിൽ ഈ വിഷയം നിരന്തരം ഉന്നയിക്കുകയും ശ്മശാനം അടിയന്തരമായി അറ്റകുറ്റപണി നടത്തി പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടി ഉണ്ടായില്ല.
അടച്ചുപൂട്ടിയ ശ്മശാനം അടിയന്തരമായി അറ്റകുറ്റപണി നടത്തി പ്രവർത്തനയോഗ്യമാക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ബിജെപി കാസറഗോഡ് ടൗൺകമ്മിറ്റിയും ജനപ്രതിനിധികളും പ്രവർത്തകരും പ്രതീകാത്മക മൃതദേഹം വഹിച്ചുകൊണ്ട് നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി മാർച്ചിൽ മൃതദേഹം നഗരസഭയുടെ മുന്നിൽ വെച്ചു ദഹിപ്പിക്കുകയും ചെയ്തു.
ഇന്ന് നടത്തിയത് സൂചനാസമരം മാത്രമാണെന്നും അനുകൂല നടപടി അടിയന്തരമായി സ്വീകരിച്ചില്ലെങ്കിൽ വരുംനാളുകളിൽ ശക്തമായ സമരപരിപാടികളുമായ് മുന്നോട്ട് പോകുമെന്ന് ബിജെപി ടൗൺ കമ്മിറ്റി അറിയിച്ചു
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments