പോലീസ് സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണം; പരാതിക്ക് ഇടവവരുത്; ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദേശം..!
പോലീസ് സ്റ്റേഷനുകളിൽ പരാതികളുമായി എത്തുന്നവരോടും എതിർകക്ഷികളോടും സാക്ഷികളോടും പോലീസുദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷൻ ജുഡീഷ്യൽ അംഗമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
നീലേശ്വരം സ്വദേശി, പരപ്പനങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്. 2021 സെപ്റ്റംബർ 11-ന് പരപ്പനങ്ങാടി സ്റ്റേഷനിൽ പരാതി നൽകാനെത്തിയ തന്നോട് എസ്.എച്ച്.ഒ. പക്ഷപാതപരമായി പെരുമാറിയെന്നായിരുന്നു പരാതി.
പരാതിയെ തുടർന്ന് ജില്ലാ പോലീസ് മേധാവിയിൽ നിന്ന് കമ്മിഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു. പരാതി വിഷയം ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട തർക്കമായതിനാൽ സിവിൽ കേസുകൾ കോടതി മുഖാന്തരം നടത്തണമെന്നാണ് എസ്.എച്ച്.ഒ. നിർദേശിച്ചതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
എന്നാൽ, ഐ.ജി.യുടെ നേതൃത്വത്തിലുള്ള കമ്മിഷന്റെ അന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ എസ്.എച്ച്.ഒ. തന്നോടും ഒപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകനോടും മോശമായി പെരുമാറിയെന്ന് പരാതിക്കാരൻ ആവർത്തിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിൽ, പരാതികളുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തുന്നവരോടും ഒപ്പം വരുന്നവരോടും പരാതിക്കിടവരാത്ത വിധം പെരുമാറണമെന്ന് പരപ്പനങ്ങാടി ഇൻസ്പെക്ടർക്ക് നിർദേശം നൽകിയതായി താനൂർ ഡി.വൈ.എസ്.പി. കമ്മിഷനെ അറിയിച്ചു. എല്ലാ ഉദ്യോഗസ്ഥരും നിയമപരമായ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments