ബന്തിയോട് അട്ക റോഡിൽ റേഷൻകടയുടെ മുമ്പിലായി വാഹനങ്ങളുടെ വേഗത കുറയ്ക്കാനായി ഹംപ് സ്ഥാപിക്കണം *പിഡിപി*
മംഗല്പാടി : ബന്തിയോട് നഗരത്തിലേക്ക് പച്ചമ്പള ഭാഗത്ത് നിന്നും അമിതവേഗതയിൽ വരുന്ന വാഹനങ്ങളുടെ വേഗത കുറയ്ക്കാനായി ബന്തിയോട് റേഷൻകടയുടെയും പോസ്റ്റ് ഓഫീസിന്റെയും നോർത്ത് മലബാർ ബാങ്കിന്റെ മുൻവശമായി ഹംപ് സ്ഥാപിക്കണമെന്ന് പിഡിപി ആവശ്യപ്പെട്ടു! ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന ബന്തിയോട് നഗരത്തിൽ എത്തുന്ന പൊതുജനം വാഹനങ്ങളുടെ അമിതവേഗതയും ജനങ്ങളെ കൂടുതൽ പ്രയാസത്തിലേക്ക് നീക്കുന്നു മത്സ്യ കച്ചവടം റേഷൻ കട ബാങ്ക് പോസ്റ്റ് ഓഫീസ് ATM കൗണ്ടർ തുടങ്ങി ഒരുപാട് വ്യാപാരസ്ഥാപനങ്ങളും ആരാധനയങ്ങളും ഈ ചുറ്റുപാടിൽ സ്ഥിതി ചെയ്യുന്നു കാൽനടയാത്രക്കാർക്ക് നടപ്പാത ഇല്ലാത്തതും സ്ത്രീകളും കുട്ടികളും മറ്റുള്ളവരുമടക്കം ദുരിതം നേരിടേണ്ടി വരുന്നു റോഡിന്റെ ഇരുവശവും ഓവുചാൽ ഇല്ലാത്തത് കാരണം മഴവെള്ളം കെട്ടിക്കിടക്കുന്നത് റോഡിൽ കാണാം ബന്തിയോട് നഗരത്തിലേ പൊതുജനങ്ങളുടെ ദുരിതം മുമ്പും വിശാലമായി വ്യക്തമാക്കിയിട്ടുണ്ടെന്നും മൂസ അട്ക്കയും അഫ്സർ മല്ലൻകയും അറിയിച്ചു
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments