ലൈഫ് ഈസ് ബ്യൂട്ടിഫുൾ എൻ എസ് എസ് ആസാദ് സേനയുടെ ദ്വിദിന ശിൽപശാല അവസാനിച്ചു.
കാഞ്ഞങ്ങാട് : ക്യാമ്പസുകളിലും സമൂഹത്തിലും പ്രതീക്ഷയുടെ പുതു ലഹരിയുമായി എൻ.എസ്.എസ് ആസാദ് സേനയുടെ ശക്തമായ മുന്നേറ്റം. നാഷണൽ സർവീസ് സ്കീം ആസാദ് സേനയുടെ ലഹരി വിരുദ്ധ പോരാട്ടത്തിന് പുതിയ വഴികൾ തുറക്കുകയാണ്.
ക്യാമ്പസുകളിൽ ലഹരി ഉപയോഗ സാധ്യത കണ്ടെത്തി, ഓരോ വിദ്യാർത്ഥിയേയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് പ്രേരിപ്പിക്കുകയാണ് ആസാദ് സേനയുടെ പ്രധാന ലക്ഷ്യം. ഒറ്റപ്പെടലിലും മാനസിക വിഷമങ്ങളിലും കുരുങ്ങുന്ന യുവത്വത്തെ കരകയറ്റി, പൊതുധാരയിൽ സജീവ പങ്കാളികളാക്കുകയാണ് ലക്ഷ്യം. "ലൈഫ് ഈസ് ബ്യൂട്ടിഫുൾ” ക്യാമ്പെയ്‌നിന്റെ ഭാഗമായി കേരള സർക്കാർ സാമൂഹ്യനീതി വകുപ്പും എൻ.എസ്.എസ് സംസ്ഥാന കാര്യാലയവും സംയുക്തമായി ജില്ലാ എൻ എസ് എസ് ആസാദ് സേനയുടെ നേതൃത്വത്തിൽ പ്രോഗ്രാം ഓഫീസർമാർക്കുള്ള ദ്വിദിന ശില്പശാല കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ് ഷെപേർഡ് ഹാളിൽ വച്ച് നടത്തി .
ജില്ലയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾ, പോളിടെക്‌നിക് ,എഞ്ചിനീയറിംഗ് കോളേജുകൾ, കണ്ണൂർ സർവകലാശാലയിലെ കോളേജുകൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരും മറ്റ് ഒഫിഷ്യൽസുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.
ശില്പശാലയുടെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദോഷഫലങ്ങൾ, വിദ്യാർത്ഥികളിൽ ലഹരി തടയാനുള്ള ഇടപെടലുകൾ, സമൂഹമാകെയുള്ള ബോധവൽക്കരണ തന്ത്രങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വിവിധ സെഷനുകളും ചർച്ചകളും നടത്തി.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോക്ടർ ദേവിപ്രിയ. ഡി. നിർവഹിച്ചു. ആസാദ് സേന കാസർഗോഡ് ജില്ലാ കോഡിനേറ്റർ പി സമീർ സിദ്ധിഖി അധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞങ്ങാട് ജി വി എച്ച് എസ് സ്കൂളിലെ പ്രോഗ്രാം ഓഫീസർ ആർ മഞ്ജു സ്വാഗതവും രാധ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ (എം ഐ സി ആർട്സ് ആൻഡ് സയൻസ് കോളേജ് ചട്ടഞ്ചാൽ ) നന്ദിയും അറിയിച്ചു. യോഗത്തിൽ തലശ്ശേരി അതിരൂപത വികാരി ജനറൽ മോൻസിത്തോർ മാത്യു ഇളംതുരുത്തി പടവിൽ മുഖ്യാതിഥിയായിരുന്നു.ആസാദ് സേന പദ്ധതി വിശദീകരണം എൻഎസ്എസ് മാസ്റ്റർ ട്രെയിനർ ബ്രഹ്മ നായകൻ മഹാദേവൻ നിർവഹിച്ചു. യോഗത്തിൽ അബ്ദുള്ള (സീനിയർ സൂപ്രണ്ട് ,ജില്ല സാമൂഹ്യനീതി ഓഫീസ് ) വിവിധ എൻ എസ് എസ് സെല്ലുകളിലെ ജില്ലാ കോഡിനേറ്റർമാരായ ഡോക്ടർ വിനേഷ് കുമാർ കെ വി (കണ്ണൂർ യൂണിവേഴ്സിറ്റി) ആദിൽ നാസർ ( എ. പി. ജെ. കെ. റ്റി. യു.) ജിഷ മാത്യു ( വി എച്ച് എസ് ഇ ) എന്നിവർ ആശംസ അറിയിച്ചു. വിമുക്തി മെൻ്റർ ചാർലി ജോസ്, ഹെൽത്ത് ഇൻസ്പെക്ടർ സിജോ എം ജോസ് , സൈക്കോളജിസ്റ്റ് ഷെറിൻ ജോസ്, ബിജു ജോസ്, ഫാദർ അമൽ തൈപറമ്പിൽ, ജിതിൻ കളത്തിൽ, ഗോപി കൃഷ്ണൻ, അർജുൻ ആർ തുടങ്ങിയവർ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ എടുക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
ഫോട്ടോ ക്യാപ്ഷൻ
കാഞ്ഞങ്ങാട് പടന്നക്കാട് ഗുഡ് ഷെപ്പേർഡ് പാസ്റ്ററൽ സെൻ്ററിൽ നടന്ന ആസാദ് സേന കാസർഗോഡ് ജില്ലയിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ദ്വിദിന
പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോക്ടർ ദേവിപ്രിയ. ഡി. നിർവഹിക്കുന്നു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa






No comments