*ജി. വി. എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് സംസ്ഥാനത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റ്.*
ഡോ.എ.പി.ജെ അബ്ദുൽ കലാമിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് പ്രൊഫസർ.എൻ.കൃഷ്ണപിള്ള സ്മാരക ഹാൾ, തിരുവനന്തപുരത്ത് വച്ച് നടത്തിയ അവാർഡ് ദാന ചടങ്ങിൽ സംസ്ഥാനത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റിനുള്ള "എൻ.എസ്. എസ്.പുരസ്കാർ 2025" ജി. വി. എച്ച്. എസ്. എസ്. കാഞ്ഞങ്ങാട് ന് ലഭിച്ചു. ബഹുമാനപ്പെട്ട പട്ടിക ജാതി പട്ടിക വർഗ ക്ഷേമകാര്യ മന്ത്രി ശ്രീ.ഒ ആർ.കേളു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരൂർ എം.എൽ. എ ശ്രീ. കുരുക്കോളി മൊയ്തീൻ്റെ കൈയിൽ നിന്നും മെമൻ്റോയും കേരള നിയമസഭ സെക്രട്ടറി ഡോ.കൃഷ്ണ കുമാറിൻ്റെ കൈയിൽ നിന്നും ഷീൽഡും ഏറ്റുവാങ്ങി.
"വായന ലഹരി" ( ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക സമാഹരണം), "വിഷ രഹിത കറിവേപ്പില കാഞ്ഞങ്ങാട് " (ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ),"കൂടെയുണ്ട് കരുത്തേകാൻ"(ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ), "അക്ഷരത്തണൽ" (ഹോസ്ദുർഗ് പോലീസ്‌സ്റ്റേഷനിൽ ലൈബ്രറി ), മഹിളാ സമഖ്യക്ക് പഠനോ പകരണങ്ങൾ നൽകൽ,ആന്റി -റാഗിംഗ് കമ്മിറ്റി,മെന്റൽ ഹെൽത്ത് ക്ലബ് രൂപീകരണം, "യുവജാഗരൺ"- (എയ്ഡ്സിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ), ജെ ആർ.ആർ.സി. രൂപീകരണം, "പ്രോ- ബുക്ക് " (പഠന പുരോഗതിക്കായി),സീനിയർ സിറ്റിസൺ ഫോറവുമായി സഹകരിച്ച് വയോജനങ്ങൾക്ക് സഹായോപകരണങ്ങൾ കൈമാറൽ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുമായി സഹകരിച്ച് "തെളിമ" (സൗജന്യ നേത്ര പരിശോധന ക്യാമ്പ്), "ആബദാ പ്രബന്ധൻ" (എൻ. ഡി. ആർ. എഫ്. 4-ാം ബറ്റാലിയനുമായി സഹകരിച്ച് ദുരന്ത നിവാരണ പരിശീലന പരിപാടി), "പപ്പടം ചലഞ്ച് " ലൂടെ ഓണക്കിറ്റ് നൽകൽ, കാഞ്ഞങ്ങാട് സൗത്ത് അങ്കനവാടി യിൽ "ബിർണാണിയും പൊരിച്ച കോഴിയും",ദിശാ സൂചി" (ദേശീയ പാതയിലെ ദിശാ ബോർഡുകൾ ശുചിയാക്കൽ), "പച്ചപ്പാത" (കാഞ്ഞങ്ങാട് സൗത്ത് പോലീസ് എയ്‌ഡ് പോസ്റ്റ് നവീകരണം), വ്യത്യസ്തമായ ദിനാചരണങ്ങൾ, ഓറിയന്റേഷൻ ക്ലാസുകൾ തുടങ്ങിയ പ്രോഗ്രാമുകളാണ് അവാർഡിന് അർഹമാക്കിയത്.
കാഞ്ഞങ്ങാട് സൗത്ത് സ്കൂളിനു വേണ്ടി എൻ.എസ്.എസ്. ക്ലസ്റ്റർ കോ- ഓർഡിനേറ്റർ പി.സമീർ സിദ്ദിഖി,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു, , ഒന്നാം വർഷ വോളന്റിയർമാരായ എം.സൽമാൻ ഫാരിസ്, ബി.കെ. അഭിജിത്ത് എന്നിവർ മെമന്റോയും, ഷീൽഡും ഏറ്റുവാങ്ങി.
കാഞ്ഞങ്ങാട് നിന്നും ആദ്യമായി തിരുവനന്തുരത്ത് എത്തിയ കുട്ടികൾക്ക്, കേരളനിയമസഭയ്ക്കുള്ളിൽ പ്രവേശിക്കാനും, നിയമസഭാ നടപടിക്രമങ്ങൾ വിശദമായി മനസിലാക്കാൻ കഴിഞ്ഞതും വ്യത്യസ്തമായ അനുഭവമായി.
ഫോട്ടോ ക്യാപ്ഷൻ : സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ്. യൂണിറ്റിനുള്ള "എൻ.എസ്.എസ്. പുരസ്കാർ 2025" ജി. വി. എച്ച്. എസ്. എസ്. കാഞ്ഞങ്ങാട് ന് ലഭിച്ചു.
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa




No comments