Breaking News

റജബ് ഒന്ന് നാളെ ; മിഅ്റാജ് ദിനം ജനുവരി 17 ശനിയാഴ്ച.

മാസപ്പിറവി കാണാത്തതിനെ തുടർന്ന് കേരളത്തില്‍ റജബ് ഒന്ന് തിങ്കളാഴ്ചയായിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.
ഡിസംബർ 22 തിങ്കളാഴ്ചയാണ് റജബ് ഒന്ന് ആരംഭിക്കുന്നത്. ഇതനുസരിച്ച്‌ ഈ വർഷത്തെ മിഅ്‌റാജ് ദിനം (റജബ് 27) ജനുവരി 17 ശനിയാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവർ അറിയിച്ചു.

റജബ് മാസത്തിന്റെ പുണ്യം ഉള്‍ക്കൊണ്ട് ആരാധനാ കർമ്മങ്ങളില്‍ സജീവമാകാൻ വിശ്വാസികളോട് നേതാക്കള്‍ ആഹ്വാനം ചെയ്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments