Breaking News

ദുബൈയിൽ വാഹന രജിസ്ട്രേഷനും ലൈസൻസും ഇനി കൂടുതൽ എളുപ്പം.*അഞ്ച് പുതിയ ഡിജിറ്റൽ പാക്കേജുകൾ*

ദുബൈ : വാഹന രജിസ്ട്രേഷൻ ഡ്രൈവിംഗ് ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ) അഞ്ച് പുതിയ ഡിജിറ്റൽ പാക്കേജുകൾ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് സേവന കേന്ദ്രങ്ങളിൽ പോകാതെ തന്നെ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ കാര്യങ്ങൾ നിർവഹിക്കാൻ പുതിയ സംവിധാനം സഹായിക്കും.

മാലികിയ പ്ലസ്, ഡിസ്റ്റിങ്ഷൻ ഓൺ ദി റോഡ്‌സ്. ഗിവ് യു ഇറ്റ്സ് ഗുഡ്‌നെസ്, ലൈസൻസ് പ്ലസ്, മൈ പ്രഫഷണൽ പെർമിറ്റ് എന്നിവയാണ് പുതിയ പാക്കേജുകൾ. വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനും വിൽപ്പന കരാർ തയ്യാറാക്കുന്നതിനും മാലികിയ പ്ലസ് പാക്കേജ് ഉപയോഗിക്കാം.

ഇൻഷുറൻസ് തുക തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷയും ഇതിലൂടെ സമർപ്പിക്കാം. ഫാൻസി നമ്പറുകൾ (സ്പെഷ്യൽ നമ്പർ പ്ലേറ്റുകൾ) വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള പാക്കേജാണ് ഡിസ്റ്റിങ്ഷൻ ഓൺ ദി റോഡ്‌സ്. സേവന കേന്ദ്രങ്ങൾ സന്ദർശിക്കാതെ തന്നെ ഇഷ്ടപ്പെട്ട നമ്പർ തിരഞ്ഞെടുക്കാനും നടപടികൾ പൂർത്തിയാക്കാനും സാധിക്കും. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ രേഖകൾ ഡിജിറ്റലായി ലഭിക്കുന്നതിനും ഗിവ് യു ഇറ്റ്സ് ഗുഡ്‌നെസ് പാക്കേജ് സഹായിക്കും.

പുതിയ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കും നിലവിലുള്ളത് പുതുക്കുന്നവർക്കും വേണ്ടിയുള്ളതാണ് ലൈസൻസ് പ്ലസ് പാക്കേജ്. അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാനും ഫീസ് അടയ്ക്കാനും ഇതിലൂടെ സാധിക്കും. പ്രൊഫഷണൽ ഡ്രൈവിംഗ് പെർമിറ്റുകൾ എടുക്കുന്നവർക്കും പുതുക്കുന്നവർക്കും വേണ്ടിയുള്ള പ്രത്യേക പാക്കേജാണ് മൈ പ്രൊഫഷണൽ പെർമിറ്റ്. പേപ്പർ വർക്കുകൾ കുറയ്ക്കാനും സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും പുതിയ പാക്കേജുകൾ സഹായിക്കുമെന്ന് ആർ ടി എ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments