*കുമ്പോൽ തങ്ങൾ പതാക കൈമാറും; ജില്ലാ സന്ദേശ യാത്ര 25 ന് പടന്നയിൽ നിന്ന് പ്രയാണം ആരംഭിക്കും*
ചെറുവത്തൂർ : മനിഷ്യർക്കൊപ്പം എന്ന പ്രമേയം അവതരിപ്പിച്ച് കേരള മുസ്ലിം ജമാത്ത് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിൽ ജനുവരി ഒന്നിന് കാസർകോട് ചെർക്കള നൂറുൽ ഉലമ എം എ ഉസ്‌താദ് നഗറിൽ നിന്ന് ആരംഭിക്കുന്ന കേരള യാത്രയുടെ മുന്നോടിയായി ജില്ലയിലെ ഒൻപത് സോണുകളിലായി സംഘടിപ്പിക്കുന്ന സന്ദേശ യാത്ര ഡിസംബർ 25 ന് പടന്നയിൽ നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.യാത്ര 27ന് മഞ്ചേശ്വരം മജിർപ്പളയിൽ സമാപിക്കും.
മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സൗഹാർദവും സ്നേഹവും ഊട്ടിയുറ പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 1.30ന് ബിരിച്ചേരി മഖാം സിയാറത്തോടെ തുടക്കമാകും. സയ്യിദ് ത്വയ്യിബുൽ ബുഖാരി തൃക്കരിപ്പൂർ നേത്യത്വം നൽകും സമസ്‌ത ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ജാഥാ നായകൻ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. 2.30ന് പടന്നയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സ യ്യിദ് ഹസനുൽ അഹ്‌ദൽ തങ്ങൾ അധ്യക്ഷത വഹിക്കും. സമസ്‌ത വൈസ് പ്രസിഡൻ്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് പി എ സ് ആറ്റക്കോയ തങ്ങൾ ബാഹസൻ, സയ്യിദ് ജലാലുദ്ദീൻ അൽബുഖാരി മള്ഹർ, സയ്യിദ് സൈനുൽ ആബീദീൻ അൽ അഹ്‌ദൽ കണ്ണവം, സയ്യിദ് മുനീറുൽ അഹ്‌ദൽ തങ്ങൾ, കാട്ടിപ്പാറ അബ്ദുൽ ഖാദിൽ സഖാഫി ഉപനായകന്മാർ, സിദ്ദീഖ് സഖാഫി ബായാർ കോർഡിനേറ്റർ, ബഷീർ പുളിക്കൂർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, ബാദുഷ സഖാഫി ഹാദി ഡയറക്ടർമാർ, വിവിധ സ്വീകരണ കേന്ദ്രങ്ങ ളിൽ സുലൈമാൻ കരിവെള്ളൂർ, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മദനീയം അബ്ദുൽ ലത്വീഫ് സഖാഫി, സി എൻ ജാഫർ, അബ്ദുൽ കരീം ദർബാർകട്ട, അബ്ദുൽ റഹീം
സഖാഫി ചിപ്പാർ, അബ്ദുൽ ജബ്ബാർ സഖാഫി പാത്തൂർ, ഇർഷാദ് കളത്തൂർ പ്രഭാഷണം നടത്തും. 2.30 ന് പടന്നയിൽ നിന്ന് പ്രയാണം ആരംഭിക്കുന്ന യാത്രക്ക് നാലുമണിക്ക് കാഞ്ഞങ്ങാടും 6.30 ന് ഉദുമ സോണിലെ ബേക്കൽ ജംഗ്ഷനിലും സ്വീകരണം നൽകും.
26ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 30ന് കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും, നാലുമണിക്ക് മുള്ളേരിയയിലും, 6 30 ന് ബദിയടുക്കയിലും സ്വീകരണം ഒരുക്കും. 27 ശനിയാഴ്‌ച ഉച്ചയ്ക്ക് 2:30 കുമ്പളയിലും നാലുമണിക്ക് ബന്തിയോടിലും വൈകുന്നേരം 6 മണിക്ക് മജീർപള്ളയിലും നടക്കുന്ന സ്വീകരണ സമ്മേളനങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കും.
വാർത്ത സമ്മേളത്തിൽ ഇ. സി ജില്ലാ കൺവീനർ അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറ, ജില്ലാ സെക്രട്ടറി യൂസുഫ് മദനി ചെറുവത്തൂർ, തൃക്കരിപ്പൂർ സോൺ പ്രസിഡന്റ് എ.ബി അബ്ദുല്ല മാസ്റ്റർ, സോൺ ജനറൽ സെക്രട്ടറി ഇ. കെ അബൂബക്കർ,
എസ്. എം. എ ജില്ലാ വൈസ് പ്രസിഡന്റ് എം.ടി.പി ഇസ്‌മായിൽ സഅദി, ഇ. സി ജില്ലാ ചെയർമാൻ
അബ്ദുൽ ജലീൽ സഖാഫി മാവിലാടം, ഖിളർ അഹമദ് സഖാഥി, ഷാഹിദ് എം. പെട്ടിക്കുണ്ട് എന്നിവർ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments