*ബിജെപിയുടെ അജണ്ടകൾ കോൺഗ്രസ് ഏറ്റെടുക്കുന്നു, വാടക വർധിപ്പിച്ചാൽ നൽകാൻ തയ്യാർ; പ്രതികരണവുമായി വി കെ പ്രശാന്ത്*
കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ തന്റെ മുറിക്ക് നിയമപരമായ കാലാവധിയുണ്ടെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. ബിജെപിയുടെ അജണ്ട കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അതാണ് മനസിലാകുന്നതെന്നും വി കെ പ്രശാന്ത് പറഞ്ഞു. സാധാരണയായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന വേളകളിലാണ് എംഎല്‍എ ഹോസ്റ്റല്‍ പ്രയോജനപ്പെടുത്തുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ആളാണ് ഞാന്‍. അതാണ് ശാസ്തമംഗലത്തെ ഓഫീസ് തെരഞ്ഞെടുക്കാനുണ്ടായ കാരണമെന്നും വി കെ പ്രശാന്ത് എംഎല്‍എ പറഞ്ഞു.
എന്നെ സംബന്ധിച്ച് ശാസ്തമംഗലത്തെ ഓഫീസ് വളരെ പ്രധാനപ്പെട്ടതാണ്. വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്കും എത്തിപ്പെടാന്‍ സൗകര്യപ്രദമായ ഇടമാണ് അത്. വാടക കുറഞ്ഞു എന്ന പരാമര്‍ശം ഇന്നലെ മുതല്‍ പ്രചരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് സൗജന്യമായി ഇരിക്കാം. കൗണ്‍സിലര്‍മാര്‍ വാടക നല്‍കിയല്ലല്ലോ ഇരിക്കുന്നത്. ഞാന്‍ വാടക കൊടുത്തിട്ടാണ് കോര്‍പ്പറേഷന്റെ മുറി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ പല എംഎല്‍എമാരും ഇത്തരത്തിലുള്ള ഓഫീസ് ഉപയോഗിക്കുന്നവര്‍ തന്നെയാണ്.' വി കെ പ്രശാന്ത് പ്രതികരിച്ചു.
'എംഎല്‍എയ്ക്ക് മാത്രമായി സൗകര്യം ഒരുക്കിയതല്ല. വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതി നല്‍കും. ശ്രീലേഖയുടെ ഓഫീസില്‍ ശുചിമുറി പോലുമില്ല എന്ന തരത്തില്‍ വരെ പ്രചരണങ്ങള്‍ വന്നിരുന്നു. ബിജെപിക്ക് കുടപിടിക്കുന്നവരായി ശബരിനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ മാറി. കോര്‍പ്പറേഷന്‍ വാടക വര്‍ധിപ്പിച്ചാല്‍ നല്‍കാന്‍ തയ്യാറാണ്. കഴക്കൂട്ടം സ്വദേശിയായ ഞാന്‍ വട്ടിയൂര്‍ക്കാവ് വീട് വച്ച് താമസിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എന്നെ വ്യക്തിഹത്യ ചെയ്യുന്നു. അതിന് ശബരിനാഥനും കൂട്ട് നില്‍ക്കുകയാണ്.' വി കെ പ്രശാന്ത് പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments