Breaking News

അഷ്‌റഫ്‌ പച്ചിലംബാറയുടെ വിട് അക്രമണം കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണം.ജനകിയ ആക്ഷൻ കമ്മറ്റി.

ഉപ്പള : മംഗൽപാടി പഞ്ചായത്ത് രണ്ടാം വാർഡിൽ നിന്നും സ്വാതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ച അഷ്‌റഫ്‌ പച്ചിലംബാറയുടെ വിട് ആക്രമിക്കുകയും സ്ത്രീകളെയും കുട്ടികളെയും നാല് മാസം ഗർഭിണിയായ സ്ത്രീകളെ ഉൾപ്പെടെ അക്രമിക്കുകയും അവര് കാസറഗോഡ് ഗവ ഹോസ്പിറ്റലിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. രണ്ടും മൂന്നും കിലോമീറ്റർ ദൂരെ നിന്നും വന്ന അക്രമികൾ വീടിന്റെ ഗെയ്റ്റിന്റെ പുറത്ത് നിന്ന് വീടിന് നേരെ പടക്കങ്ങളും, കല്ലുകളും,എറിയുകയും ഭിങ്കരന്തരീക്ഷം സൃഷിട്ടികുകയും ചെയ്തിരുന്നു വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കരച്ചിലും  ശബ്ദവും കേട്ട് വീടിന്റെ മുറ്റത്ത് ഇറങ്ങിയ സ്ത്രീകളെയും കുട്ടികളുംമാണ്  അക്രമത്തിന് ഇരയായത് സ്ത്രീകളെ ദേഹത്ത് കയറിപിടിച്ഛ് മാനഹാനിയും നാശ നഷ്ട്ടവും ഉണ്ടാക്കിയ ഈ കേസിലെ അക്രമികളെ രക്ഷപെടുത്താൻ വേണ്ടി സംഭവം കഴിഞ്ഞു നാല് ദിവസത്തിന് ശേഷം ഇരകളാകപെട്ടവരുടെ പേരിൽ കൗണ്ടർ കേസ് ചാർജ് ചെയ്ത് കുറ്റവാളികളെ രക്ഷിക്കാനുള്ള നീക്കം പോലീസ് ഉപേക്ഷിക്കണമെന്ന് ആക്ഷൻ കമ്മറ്റി ആവശ്യപെട്ടു കുറ്റവാളിളെ ഉടൻ അറസ്റ്റ് ചെയ്യ്തിലെങ്കിൽ  മഞ്ചേശ്വരം പോലിസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തുമെന്ന് ആക്ഷൻ കമ്മറ്റി മുന്നറിയിപ്പ് നൽകി.
ആക്ഷൻ കമ്മറ്റി ഭാരവാഹികളായി ചെയർമാൻ നാരായണൻ കെ യു, വൈസ് ചെയർമാൻമാരായി 
മജീദ്‌, റഹിം, കൺവീനർ  സത്താർ ഐ കെ, ജോയിൻ കൺവീനർമാരായി സുന്ദര സി, അഷ്‌റഫ്‌ പച്ചക്കറി തുടങ്ങിയവരെ തിരഞ്ഞെടുത്തു, രാമ, അബ്ദുള്ള പാറ, അൽത്താഫ്, അബ്ബാസ്, മുഹമ്മദ്‌ ഇർഷാദ് തുടങ്ങിയവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments