Breaking News

*ആവേശമായി സൽമാൻഖാൻ, കാണികൾക്ക് ഹരം പകർന്ന് സൂപ്പർ ക്രോസ് ബൈക്ക് റേസിങ്; ബിഗ് റോക്ക് ചാംപ്യന്മാർ*

കോഴിക്കോട് : 450 സിസി എൻജിനിരമ്പത്തിൽ വിറച്ച് കോർപറേഷൻ സ്റ്റേഡിയം. ആദ്യാവസാനം ഗാലറിയിൽ കണ്ണിമ ചിമ്മാതെ കാണികൾ‍. ആവേശം ഇരട്ടിയാക്കി ബോളിവുഡ് സൂപ്പർതാരം സൽമാൻഖാൻ. സാഹസിക ബൈക്ക് റേസിങ്ങിന്റെ വിസ്മയമൊരുക്കിയ ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗിൽ തുടർച്ചയായ രണ്ടാം സീസണിലും ബിഗ്റോക്ക് മോട്ടോ സ്പോർട്സ് ചാംപ്യൻമാർ.

പുണെയിലെ ആദ്യറൗണ്ടിലും ഹൈദരാബാദിലെ രണ്ടാം റൗണ്ടിലും ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന ബിഗ് റോക്ക് കോഴിക്കോട്ടെ ഫൈനൽ റൗണ്ടിലാണ് 371 പോയിന്റുമായി ഒന്നാമതു ഫിനിഷ് ചെയ്തത്.

സൂപ്പർക്രോസ് ബൈക്ക് റേസിന്റെ ആവേശകരമായ ഫൈനൽ റൗണ്ടാണ് കോഴിക്കോട്ടു കണ്ടത്. ട്രാക്കിൽ ത്രില്ലടിപ്പിക്കുന്ന വേഗം വേണം. അതീവസുരക്ഷയോടെ റൈഡ് ചെയ്യണം. കേരളത്തിലെ കാണികളുടെ എനർജി ലെവൽ അതിഗംഭീരം

വാശിയേറിയ 450 സിസി ഇന്റർനാഷനൽ വിഭാഗത്തിൽ തുടർച്ചയായി രണ്ടാംവർഷവും ബിഗ് റോക്ക് മോട്ടോ സ്പോർട്സിന്റെ ഓസ്ട്രേലിയൻ താരമായ മാക്ക് മോസ് ചാംപ്യനായി. കാവസാക്കി കെഎക്സ് 450 ബൈക്കുമായാണ് മാക്ക് മോസ് ഇറങ്ങിയത്.

250 സിസി വിഭാഗത്തിൽ ഇൻഡീവീലേഴ്സിന്റെ ഫ്രഞ്ചുകാരൻ കാൽവിൻ ഫോൺവിൽ ചാംപ്യനായി. യമഹ വൈസെഡ് 250 ബൈക്കിലാണ് കാൽവിൻ മത്സരിച്ചത്. 250 സിസി ഇന്ത്യ–ഏഷ്യ വിഭാഗത്തിൽ ഗുജറാത്ത് ട്രയൽബ്ലേസേഴ്സിന്റെ ഡെൽവിനറ്റർ അൽഫാരിസി ചാംപ്യനായി. തായ്‌ലൻഡുകാരനായ അൽഫാരിസി കെടിഎം 250 എസ്എഫ്എക്സ് ബൈക്കിലാണ് മത്സരിക്കാനിറങ്ങിയത്.

അവസാനറൗണ്ട് മത്സരം തുടങ്ങുന്നതിനു മുൻപാണ് സൽമാൻ ഖാൻ സ്റ്റേഡിയത്തിലെത്തിയത്. മത്സരശേഷം വിജയികൾക്കുള്ള ട്രോഫിയും സൽമാൻഖാൻ സമ്മാനിച്ചു. കോഴിക്കോട് സ്റ്റേഡിയത്തിനുള്ളിൽ പ്രത്യേകം തയാറാക്കിയ ട്രാക്കിലായിരുന്നു മത്സരം. 34,000ൽ അധികം പേർ മത്സരം കാണാനെത്തി. 21 രാജ്യങ്ങളിൽനിന്നുള്ള 36 രാജ്യാന്തര റൈഡർമാരാണ് ഫൈനൽറൗണ്ടിൽ മത്സരിച്ചത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments