*മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് എക്സിറ്റ് പരീക്ഷ നിര്‍ബന്ധമാക്കാൻ ശുപാര്‍ശ*
രാജ്യത്ത് മെഡിക്കല്‍ ബിരുദങ്ങളുടെ നിലവാരവും മേന്മയും ഉറപ്പുവരുത്താൻ പാകത്തില്‍ എക്സിറ്റ് പരീക്ഷകള്‍ നിർബന്ധമാക്കണമെന്ന് പാർലമെന്ററി സമിതി ശുപാർശ.
കേന്ദ്ര ആരോഗ്യവകുപ്പിനു കീഴിലെ സമിതിയുടെ റിപ്പോർട്ട് ദിവസങ്ങള്‍ക്കു മുൻപാണ് രാജ്യസഭയില്‍ സമർപ്പിച്ചത്.
കോഴ്സുകള്‍ പൂർത്തിയാക്കിയ വിദ്യാർഥികളുടെ കഴിവറിയാൻ പാകത്തിലുള്ള പരീക്ഷ അനിവാര്യമാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. മെഡിക്കല്‍ കോളേജുകള്‍ക്ക് മെന്ററിങ് വേണമെന്ന ആവശ്യവും സമിതി ആവർത്തിച്ച് ഉന്നയിച്ചിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് എക്സിറ്റ് പരീക്ഷ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. കോഴ്സുകള്‍ പൂർത്തിയാക്കുന്നവരുടെ മികവും അറിവും പരിശോധിക്കുന്നത് മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്. അധ്യാപനത്തിലും അധ്യയനത്തിലും ഗൗരവതരമായ മാറ്റത്തിന് ഇത് കാരണമാകും. മെഡിക്കല്‍ ബിരുദം നേടി പുറത്തിറങ്ങുന്ന എല്ലാവർക്കും വിഷയത്തിലും പരിശീലനത്തിലും ലോകോത്തര നിലവാരം കൈവരിക്കാൻ ഈ സമ്ബ്രദായം സഹായിക്കുമെന്നാണ് സമിതിയുടെയും നിരീക്ഷണം.
മെഡിക്കല്‍ പഠനരംഗത്തെ നിലവാരം ഉയർത്താൻ മറ്റു ശുപാർശകളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്. എയിംസ് പോലെയുള്ള മാതൃകാസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും മെന്ററിങ് പദ്ധതി നടപ്പാക്കണമെന്നതാണ് ഇതില്‍ പ്രധാനം. പുതുതായി തുടങ്ങുന്നതോ സ്വകാര്യമേഖലയില്‍ പ്രവർത്തിക്കുന്നതോ ആയ മെഡിക്കല്‍ കോളേജുകള്‍ക്ക് അധ്യാപന നിലവാരം ഉയർത്താൻ പാകത്തില്‍വേണം പദ്ധതി നടപ്പാക്കാൻ. രാജ്യത്തെ പല മേഖലകളായി തിരിച്ച് അവിടെയുള്ള മെഡിക്കല്‍ കോളേജുകളെ ഓരോ എയിംസുകളുടെയും ചുമതലയില്‍ കൊണ്ടുവരുകയെന്നതാണ് ഉദ്ദേശിക്കുന്നത്. ഇത്തരമൊരു നിർദേശം മുൻകാല റിപ്പോർട്ടില്‍ നല്‍കിയിരുന്നതും സമിതി എടുത്തു പറഞ്ഞിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments