*വിവാഹമോചന നോട്ടീസ് അയച്ചു; ബംഗളൂരുവില്‍ ബാങ്ക് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു .*
ബംഗളൂരു : ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭാര്യയെ വെടിവച്ച് കൊന്നു. ബെംഗളൂരു ബസവേശ്വര നഗറിലാണ് ക്രൂരമായ സംഭവം നടന്നത്.
ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസില്‍ കീഴടങ്ങി. ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി പൊലീസ് പറയുന്നു. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്. മുൻ സോഫ്ട്‍വെയർ എഞ്ചിനീയറാണ് ബാലമുരുകൻ. ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ഒന്നര കൊല്ലമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa.


No comments