Breaking News

സ്നേഹത്തിലേക്കും സൗഹൃദത്തിലേക്കുമുള്ള മടക്കയാത്രയാണ് പൂർവ വിദ്യാർത്ഥി സംഗമങ്ങൾ - മുരുകൻ കാട്ടാക്കട

കാസർഗോഡ് ; ജീവിത തിരക്കുകൾക്കും വിഷമങ്ങൾക്കും ഇടയിൽ  എരിപിരി കൊള്ളുന്ന അവസരത്തിൽ പോലും  സ്നേഹത്തിലേക്കും സൗഹൃദത്തിലേക്കുമുള്ള ഒരു മടക്കയാത്രയാണ്  പൂർവ വിദ്യാർത്ഥി സംഗമങ്ങൾ എന്ന് മലയാളത്തിന്റെ പ്രശസ്ത കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു. പഴയ ഓർമ്മകളും സന്ദർഭങ്ങളും മനസ്സിൽ തിരിച്ചെതുന്നത് മനസിന്റെ പിരിമുറുക്കങ്ങൾ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ് ഗവ. കോളേജ് 1985 - 90 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ നടത്തിയ സംഗമം " രണ്ടാമൂഴം " ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. പൂർവ വിദ്യാർഥികളായ എൻ എ നെല്ലിക്കുന്ന് എം എൽ എ, സി എച്ച് കുഞ്ഞമ്പു എം എൽ എ, കളക്ടർ ഇമ്പശേഖർ, സിനിമാ നടി പാർവതി രാജൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇവന്റ് ചെയർമാൻ ടി കെ അബ്ദുൽ നാസിർ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥികളായ മുൻ കണ്ണൂർ സർവകലാശാല വി സി   ഡോ. ഖാദർ മാങ്ങാട്,  കോഴിക്കോട്  സർവകലാശാല മുൻ രെജിസ്ട്രാർ ഡോ. അബ്ദുൽ മജീദ്, മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ, ഡോ. പ്രസാദ് മേനോൻ, , കവി ദിവാകരൻ വിഷ്ണു മംഗലം, കെ ജയചന്ദ്രൻ, ആസിഫ് ഇസ്മായിൽ,ഹമീദ് എരിയാൽ, അബ്ദുൽ ഖാദർ തെക്കിൽ, പി എം മുഹമ്മദ്‌ അൻവർ,ഷംഷാദ്, തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ഫാറൂഖ് കാസ്മി സ്വാഗതവും ജനറൽ കൺവീനർ കെ ടി രവികുമാർ നന്ദിയും പറഞ്ഞു. ആ കാലഘട്ടത്തിലെ അധ്യാപകരെയും വിവിധ മേഖലകളിൽ പ്രശസ്തരായ പൂർവ വിദ്യാർഥികളെയും ആദരിച്ചു. ലഹരിക്കെതിരെ കുട്ടികൾ അവതരിപ്പിച്ച നാടകം ശ്രദ്ധനേടി.തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ ഗാനലാപം, തിരുവാതിര, ഒപ്പന, കവിതാഭിനയം, ഭരതനാട്യം തുടങ്ങി വിവിധ പരിപാടികൾ അരങ്ങേരി. പതിനാറു വയസ് വരെ യുള്ള കുട്ടികൾക്ക് രണ്ട് വിഭാഗങ്ങളിലായി ചിത്രരചനാ, കളറിങ് മത്സരം നടന്നു.വൈകുന്നേരം പ്രശസ്ത സിനിമാ, സീരിയൽ താരങ്ങളായ നസീർ സങ്ക്രാന്തി, പോൾസൺ, ഭാസി  തുടങ്ങിയവരുടെ ആഭിമുഖ്യത്തിൽ ലക്കി സ്റ്റാർ സൂപ്പർ കോമഡി ഷോ അരങ്ങേറി.



ഫോട്ടോ : കാസറഗോഡ് ഗവ. കോളേജ് പൂർവ വിദ്യാർത്ഥി സംഗമം. " രണ്ടാമൂഴം " പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments