ജനപ്രതിനിധികളുടെ മഹാസംഗമം 'വിജയാരവം', ജയിപ്പിച്ച ജനങ്ങളെ ഒരു തരത്തിലും മറക്കാതെ പ്രവർത്തിക്കാൻ ജാഗ്രത കാണിക്കണം; സ്വാദിഖലി ശിഹാബ് തങ്ങൾ
കുറ്റിപ്പുറം: ജയിപ്പിച്ച ജനങ്ങളെ ഒരു തരത്തിലും മറക്കാതെ പ്രവർത്തിക്കാൻ ജാഗ്രത കാണിക്കണമെന്നും വിജയാഹ്ലാദ പ്രകടനങ്ങൾ അതിര് വിടരുതെന്നും പ്രതിപക്ഷം ഇല്ലാതെ ലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ജില്ലാ /മണ്ഡലം ലീഗ് കമ്മറ്റികൾ പ്രതിപക്ഷത്തിൻ്റെ റോൾ ഏറ്റെടുത്ത് എല്ലാ ആറ് മാസത്തിലും അവിടങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് ജനസഭകൾ വിളിച്ച് ചേർക്കണമെന്നും സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കുറ്റിപ്പുറത്ത് ഒലിവ് കൺവെൻഷൻ സെൻ്റ്റിൽ നടന്ന മുസ്ലിം ലീഗിൻ്റെ ജില്ലയിലെ ജനപ്രതിനിധികളുടെ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിപ്പിച്ചവരെ മറക്കാതെ ജനങ്ങളോടൊപ്പം നിന്ന് ജനപ്രതിനിധികൾ പ്രവർത്തിക്കണം എന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിൽ പ്രതിപക്ഷം ഇല്ല എന്ന് കരുതി പ്രതിപക്ഷ ശബ്ദങ്ങളെ അവഗണിക്കരുതെന്നും ലീഗിൻ്റെ ജില്ലാ കമ്മറ്റി തന്നെ പ്രതിപക്ഷത്തിൻ്റെ റോളിൽ പ്രവർത്തിക്കണമെന്നും തങ്ങൾ പറഞ്ഞു. പ്രതിപക്ഷം ഇല്ലാത്ത ലീഗ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എല്ലാ ആറ് മാസത്തിലും ജന സഭകൾ വിളിച്ച് കൂട്ടണം അതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളെ നിർബന്ധമായും പങ്കെടുപ്പിക്കണം. അവരുടെ നിർദേശങ്ങൾ വികസന കാര്യങ്ങളിൽ ഉൾപ്പെടുത്തണം എന്നും സ്വാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിനെ തുടർന്ന് വിജയാഹ്ലാദ പ്രകടനങ്ങൾ നിയന്ത്രണം വിടുന്ന രീതി നല്ലതല്ലെന്നും അത് ശരിയായ പ്രവണത അല്ലെന്നും തങ്ങൾ പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ മുസ്ലിം ലീഗ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'വിജയാരവം' മഹാസംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുറ്റിപ്പുറം ഒലീവ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾ ഒത്തുചേർന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments