മൊഗ്രാൽ ജിവിഎച്ച്എസ്എസ്-വി എച്ച്എസ്ഇ- എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
കുമ്പള : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്-വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീം ജിവിഎച്ച്എസ്എസ് മൊഗ്രാൽ വിഎച്ച്എസ് ഇ-എൻഎസ്എസ് യൂണിറ്റിന്റെ മികവ് 2K-25''യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി''എന്ന ആശയം മുൻ നിർത്തി ജിഎസ്ബി എസ് കുമ്പള സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
വിവിധങ്ങളായ പരിപാടികളാണ് ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചത്. യോഗ,പദ്ധതി നിർവഹണം, കലാപരിപാടികൾ, നൈപുണി പരിചയം- സോപ്പ് നിർമ്മാണം, സേഫ്റ്റി സ്പാർക്ക്- വൈദ്യുതി അപകടരഹിത കേരളം,സാഹജയം സുന്ദരം,പ്രാണവേഗം -ആരോഗ്യ പരിപാടി, കേക്ക് നിർമ്മാണം, വർജ്യം- നാടകാവതരണം, സുകൃതം-കൃഷി സംരക്ഷണ, മൃഗപരിപാലനയിടം, അടുക്കളത്തോട്ട നിർമ്മാണം,രോഗികളെ സന്ദർശിക്കൽ,എൽ ഇ ഡി ബൾബ് നിർമ്മാണം,ഫ്ലവർ വെയ്സ് നിർമ്മാണം, മഹാസഭ-വെൽഫേർ പാർലമെന്റ്, ശുചീകരണം തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.
ക്യാമ്പ് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ നജ്മുന്നിസ കെ എൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ, പിടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം, ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പാൾ ബിനി വിഎസ്, ഹെഡ്മാസ്റ്റർ ജെ ജയറാം,ജിഎസ്ബിഎസ് കുമ്പള സ്കൂൾ ഹെഡ്മാസ്റ്റർ വിജയകുമാർ,കുമ്പള ഗ്രാമപഞ്ചായത്ത് അംഗം രമേശ് ഭട്ട്,സ്റ്റാഫ് സെക്രട്ടറി പ്രഭജ്ഞ കുമാർ ആർ,എംപിടിഎ പ്രസിഡണ്ട് ഹസീന, വൈസ് പ്രസിഡണ്ട് സുഹറ പെർവാഡ്, പിടിഎ അംഗം മുഹമ്മദ് പേരാൽ എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു.എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി ബീരാൻ ഷാനിദ് നന്ദി പറഞ്ഞു.
ക്യാമ്പിനോടനുബന്ധിച്ച് നടന്ന വിവിധ ബോധവൽക്കരണ- നിർമ്മാണ പരിപാടികൾക്ക് ജെ സി ഐ നാഷണൽ ട്രൈനർ ശ്രീനി പി ആർ,ബി ആർ സി ട്രെയിനർ ഷീന, കെഎസ്ഇബി കാസർഗോഡ് എ ഇ രവീന്ദ്രൻ എ പി,സദർ റിയാസ് കെഎസ്ഇബി കാസർഗോഡ്,ഡോ: അഞ്ജലി ജഗദീഷ് ജില്ലാ ഹോസ്പിറ്റൽ കാഞ്ഞങ്ങാട്,കുമാരി അഫ്വാന,ഡോ:ജിതിൻ മോഹൻ,ഡോ:മോനിഷ നായർ ഫിസിഷ്യൻ കുമ്പള,കണ്ണൻ കുഞ്ഞി കുട്ടമത്ത്,മധുസൂദനൻ പി എച്ച് സി കുമ്പള,ബിജു കെ എന്നിവർ നേതൃത്വം നൽകി. ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളോടെ ക്യാമ്പ് സമാപിച്ചു.
ഫോട്ടോ:-മൊഗ്രാൽ വി എച്ച് എസ് ഇ- എൻഎസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് കുമ്പള ജി എസ് ബി എസ് സ്കൂളിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments