Breaking News

ജോയിൻ്റ് ജേർണിചാപ്റ്റർ -3@തിരൂർ.എം ഇ എസ്മെഗാ മെഡിക്കൽ ക്യാമ്പ് 4 ന്തിരൂരിൽ

തിരൂർ : പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജും എം ഇ എസ് തിരൂർ താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 
മെഗാ മെഡിക്കൽ
ക്യാമ്പ് ജനവരി 4 ന് ഞായറാഴ്ച തിരൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ
പറഞ്ഞു. 
ജോയിൻ്റ് ജേർണി ചാപ്റ്റർ - 3@തിരൂർ
എന്ന പേരിൽ നടക്കുന്ന
ക്യാമ്പിൻ്റെ ഭാഗമായി 
മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നിർണ്ണയം, 
ലാപ്രോസ്കോപ്പിക് ഹെർണിയ & 
സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയം
എന്നിവ നടക്കും.
തിരൂർ താഴെപ്പാലം
എം ഇ എസ് സെൻട്രൽ സ്കൂളിൽ വെച്ച് നടത്തുന്ന ക്യാമ്പ്
രാവിലെ 9 മണിക്ക് കുറുക്കോളി
മൊയ്തിൻ എം എൽ എ ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികൾ,
ഉദ്ധ്യോഗസ്ഥർ,
സാംസ്കാരിക
പ്രവർത്തകർ എന്നിവർ
പങ്കെടുക്കും
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെറേ
കാലമായി
ചികിത്സ രംഗത്ത് 
സാധാരണക്കാരുടെ ആശ്രയമായിട്ടുള്ള സ്ഥാപനമാണ്
പെരിന്തൽമണ്ണ
എം ഇ എസ് മെഡിക്കൽ കോളെജെന്നും കേരളത്തിലെ ആരോഗ്യ രംഗത്ത് ലോകോത്തര മൾട്ടിനാഷണൽ കമ്പനികൾ രംഗപ്രവേശനം ചെയ്ത കാലഘട്ടത്തിൽ      സാധാരണക്കാരായ രോഗികളുടെ ചികിത്സ ഉറപ്പു വരുത്തുന്നതിനും  എം.ഇ.എസ് മെഡിക്കൽ കോളേജ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ പറഞ്ഞു. 
നിർധരരായ
രോഗികൾക്കായി
നിരവധി ചാരിറ്റി പ്രവർത്തനങ്ങളും എം.ഇ.എസ് മെഡിക്കൽ കോളേജ് നടത്തി വരുന്നുണ്ട്.      എം.ഇ. എസ് സംസ്ഥാന പ്രസിഡണ്ട് ഡോ : ഫസൽ ഗഫൂറിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്
കോളെജ് നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നത്
മെഡിക്കൽ ക്യാമ്പിൽ  എം.ഇ.എസ് മെഡിക്കൽ കോളേജ് ഡെപ്യുട്ടി സുപ്രണ്ട് ഡോ : ഹമീദ് ഫസലിൻ്റെ
നേതൃത്വത്തിലുള്ള
വിദഗ്ധ ഡോക്ടർമാർ
പങ്കെടുക്കും
രജിസ്ട്രേഷന്   :  9037057300,
8943532300
പത്ര സമ്മേളനത്തിൽ
കെ. മുഹമ്മദ് ഷാഫി
ഹാജി, ഷറഫുദ്ധീൻ തെയ്യമ്പാട്ടിൽ,
എം.വി അസ്ഹർ
യു പി നിസാർ
കെ കെ അബ്ദുൽ റസാഖ് ഹാജി
നജ്മുദ്ധീൻ കല്ലിങ്ങൽ
എന്നിവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments