Breaking News

നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

കാഞ്ഞങ്ങാട് : വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂളിൽ നടന്നുവന്ന രാവണേശ്വരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സപ്തദിന നാഷണൽ സർവീസ് സ്കീം സഹവാസ ക്യാമ്പിന് സമാപനമായി. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി, ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന സഹവാസ ക്യാമ്പിൽ ഡിജിറ്റൽ കൂട്ടുകാർ, കരുതൽ കവചം, ലഹരിക്കെതിരെ നാടുണരട്ടെ, വിത്തും കൈക്കോട്ടും, സ്നേഹാങ്കണം, മണ്ണും മനുഷ്യനും, വേരുകൾ തേടി, പ്രാദേശിക ചരിത്ര രചനയും പൈതൃക സംരക്ഷണവും, ദേശ നാഴിക സ്കൂൾ പൂന്തോട്ട നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ നടന്നു. കൂടാതെ കൈമുതൽ, സന്നദ്ധം, ഗ്രാമ സ്വരാജ്,ഹരിത സാക്ഷ്യം, ഉണർവ് എന്നീ ബോധവൽക്കരണ പരിപാടികളും നടന്നു. സമാപന സമ്മേളനം അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. വി.തുളസി ഉദ്ഘാടനം ചെയ്തു. ദേശ നാഴിക പ്രാദേശിക ചരിത്രരേഖ പ്രകാശനവും പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു. എൻ.എസ്.എസ് വളണ്ടിയർമാർ സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്കൂളിൽ നിർമ്മിച്ച പൂന്തോട്ടത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി .കെ. മഞ്ചിഷ നിർവഹിച്ചു. വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂൾ പി.ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷനായി. അജാനൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ കെ. വി. സുകുമാരൻ, വേലാശ്വരം സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ട് കെ. വി. സുനിൽകുമാർ, പ്രധാന അധ്യാപകൻ ടി. വിഷ്ണു നമ്പൂതിരി, വളണ്ടിയർ ലീഡർ കെ.എസ്. അമർനാഥ് എന്നിവർ സംസാരിച്ചു. ക്യാമ്പ് കോഡിനേറ്റർ സി. അനീഷ് സ്വാഗതവും പ്രോഗ്രാം ഓഫീസർ ആർ. പ്രീതി നന്ദിയും പറഞ്ഞു. ക്യാമ്പിൽ മികച്ച വളണ്ടിയർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള  അനുമോദനവും നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments