തൊഴിലുറപ്പിൽ മഹാത്മജിയെ വെട്ടിയതിൽ പ്രതിഷേധം,മംഗലത്ത് ഗാന്ധി ബൈപ്പാസ്*ജനുവരി 30- ഗാന്ധി രക്തസാക്ഷിത്വ ദിനം*
മംഗലം : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മഹാത്മജിയുടെ പേര് വെട്ടിയതിൽ വേറിട്ട പ്രതിഷേധവുമായി മംഗലം പഞ്ചായത്ത്.മംഗലം അങ്ങാടിയിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകുന്ന തരത്തിൽ നിർമിക്കുന്ന പുതിയ റോഡ് പദ്ധതിക്ക് ഗാന്ധി ബൈപ്പാസ് എന്ന പേര് നൽകിയാണ് പഞ്ചായത്ത് പ്രതിഷേധം.പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.മംഗലം മാവേലി സ്റ്റോറിന് സമീപം പഴയ സീനത്ത് ടാക്കീസിന് സമീപത്തുനിന്നും ആരംഭിച്ച് പുറത്തൂർ-തിരൂർ റോഡിൽ ചേരുന്നതാണ് പുതിയ ബൈപ്പാസ് വിഭാവനം ചെയ്തിരിക്കുന്നത്.ബൈപ്പാസ് പൂർത്തിയായാൽ മംഗലം അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.കൂട്ടായി കടവ് ഭാഗത്ത് നിന്നും വരുന്നവർക്ക് പ്രധാന റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാം.തിരൂർ റോഡിൽ കുരുക്കുട്ടി കുളത്തിന് സമീപമാണ് റോഡെത്തുന്നത്.ആറ് മീറ്റർ വീതിയിൽ ആകെ 170 മീറ്ററാണ് ബൈപ്പാസിന് നീളമുണ്ടാകുക.ഇവിടെ 170 മീറ്റർ വീതിയുള്ള ഡ്രൈനേജിൻ്റെ നിർമാണം തുടങ്ങിയിട്ടുണ്ട്.നിലവിലുള്ള തോടിനെ സംരക്ഷിക്കുന്നതിനാണ് വീതിയിലുള്ള ഡ്രൈനേജ് പണിയുന്നത്.മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടി,വൈസ് പ്രസിഡൻ്റ് കെ.പാത്തുമ്മക്കുട്ടി,സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.പി.ഇബ്രാഹിംകുട്ടി,സി.എം.റംല,കെ.ടി.മുഹമ്മദ് റാഫി,പഞ്ചായത്തംഗങ്ങളായ ആർ.മുഹമ്മദ് ബഷീർ,സുബൈദ സഹീർ,നൂർജഹാൻ മാത്തൂർ എന്നിവർ സംസാരിച്ചു.
Photo
മംഗലത്ത് ഗാന്ധി ബൈപ്പാസ് റോഡിലെ ഡ്രെയ്നേജ് നിർമാണപ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.കുഞ്ഞുട്ടിയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments