Breaking News

ഡൽഹി പൊലീസിലെ കമാൻഡോയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹി പൊലീസിലെ കമാൻഡോയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കാജൽ ചൗധരി എന്ന ഇരുപത്തേഴുകാരിയെ ഭർത്താവ് അങ്കുർ കൊലപ്പെടുത്തിയത്. ഡംബൽ ഉപയോ​ഗിച്ച് തലയ്ക്കടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കാജൽ നാലുമാസം ​ഗർഭിണിയായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. 

പ്രതിരോധ മന്ത്രാലയത്തിൽ ക്ലാർക്കാണ് കാജലിന്റെ ഭർത്താവ് അങ്കുർ. സാമ്പത്തിക തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ സംഘം പറയുന്നു. ഗുരുതരമായി പരിക്കേറ്റ കാജലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ യുവതി മരണമടഞ്ഞു. 

സംഭവദിവസം കാജൽ തന്റെ സഹോദരനായ പൊലീസ് കോൺസ്റ്റബിൾ നിഖിലിനെ ഫോണിൽ വിളിച്ചിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. ഫോൺ സംഭാഷണം നടക്കുന്നതിനിടെയാണ് അങ്കുർ കാജലിനെ ആക്രമിച്ചത്. മർദനമുണ്ടായ വിവരം അങ്കുർ തന്നെയാണ് പിന്നീട് ഫോണിലൂടെ അറിയിച്ചതെന്നും നിഖിൽ പറഞ്ഞു.

അങ്കുറിന്റെ കുടുംബാംഗങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ട് കാജലിനെ തുടർച്ചയായി പീഡിപ്പിച്ചിരുന്നുവെന്ന് കാജലിന്റെ ബന്ധുക്കൾ ആരോപിച്ചു. ഈ ആരോപണങ്ങളും അന്വേഷണത്തിന്റെ ഭാഗമാക്കിയതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ അങ്കുറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments