വ്യത്യസ്തയോടെ ജെ.സി.ഐ കാസറഗോഡ് പുതുവത്സരം ആഘോഷിച്ചു
കാസർഗോഡ് : ജെ. സി. ഐ കാസർകോട് വ്യത്യസ്ത പുലർത്തിക്കൊണ്ട് കാസർഗോഡ് ജില്ലാ റവന്യൂ കലോത്സവ നഗരിയായ മൊഗ്രാലിൽ പുതുമയോടെ പുതുവത്സരാഘോഷം നടത്തി. ചടങ്ങിൽ കാസർകോട് ജില്ലാ പഞ്ചായത്ത് കുമ്പള ഡിവിഷൻ മെമ്പർ അസീസ് കളത്തൂർ മുഖ്യാഥിതിയായി.
ജെ. സി. ഐ കാസർകോട് പ്രസിഡൻറ് നിസാർ തായൽ അധ്യക്ഷത വഹിച്ചു.
ഐ. പി. പി മിഥുൻ ജി.വി, സോൺ ഓഫീസർ യതീഷ് ബല്ലാൽ എൻ. പി , വൈസ് പ്രസിഡൻറ് മഖ്സൂസ്, കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് വൈസ് പ്രസിഡന്റ് ശിഹാബ് ഊദ്, അയോട്ട ഡയറക്ടർ ഷാനവാസ് എന്നിവർ സംബന്ധിച്ചു. പ്രോഗ്രാം ഡയറക്ടർ കൃഷ്ണ പ്രവീൺ സ്വാഗതവും സെക്രട്ടറി സാദിഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments