Breaking News

ഒളവറ ഗ്രന്ഥാലയം- ഓപ്പൺ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയത്തിന്റെ അനുബന്ധമായി നിർമ്മിച്ച കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. കെ.പ്രസന്ന നിർവഹിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സുനിൽ പട്ടേന,ലൈബ്രറി നേതൃ സമിതി കൺവീനർ വി. കെ.രതീശൻ, റിട്ട.ഏ.ഇ.ഒ.കെ.വി.രാഘവൻ മാസ്റ്റർ,മുൻ ഗ്രന്ഥാലയം സെക്രട്ടറി കെ.നാരായണൻ, വനിതാ വേദി പ്രസിഡണ്ട് കെ.വി.ശ്രീജ,ഗ്രന്ഥാലയം സെക്രട്ടറി സി.ദാമോദരൻ,കെ. മുകുന്ദൻ,ടി.വി.ഗോപി എന്നിവർ സംസാരിച്ചു. തുടർന്ന് പിലിക്കോട് സി. കൃഷ്ണൻ നായർ സ്‌മാരക ഗവ.ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾ അവതരിപ്പിച്ച പൂരക്കളി പ്രദർശനവും നടന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments