Breaking News

അറബിക് സർവ്വകലാശാല പ്രഖ്യാപിക്കാത്തത് നിരാശ - കെ.എ.എം.എ

കാസർകോഡ് : സംസ്ഥാന ബജറ്റിൽ കേരളത്തിൻ്റെ വിദേശനാണ്യ വരുമാനത്തിനു സഹായകരമായ നിർദ്ദിഷ്ട അറബിക് സർവ്വകലാ പ്രോജക്റ്റിന് തുക വകയിരുത്താത്തതിൽ കേരള അറബിക് മുൻഷീസ് അസോസിയേഷൻ്റെയും (കെ.എ.എം.എ ) റിട്ടയേർഡ് അറബിക്  അധ്യാപകരുടെയും (ഖമർ) സംയുക്ത യോഗം പ്രതിഷേധിച്ചു.
     മൂന്നുപതിറ്റാണ്ടിലേറെയായി സംസ്ഥാനത്ത് അറബിക് സർവ്വകലാശാല വേണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയർന്നിട്ടും ഇനിയും നടപ്പാക്കാത്തതിൽ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം അറിയിച്ചു. പാലൊളി കമ്മിറ്റി പച്ചക്കൊടി കാണിക്കുകയും തുടർന്ന്  ഇടതു മുന്നണി അംഗീകരിച്ചു പ്രകടനപത്രികളിൽ സ്ഥാനം പിടിക്കുകയും ചെയ്ത ശേഷം ഇതുവരെയും ബജറ്റിൽ ഉൾപ്പെടുത്തി നടപ്പാക്കാൻ തുനിയാതെ വന്നതിൽ ലക്ഷക്കണക്കിന് ഭാഷാ  വിദ്യാർഥികളിൽ നിരാശയും ഗൾഫ് തൊഴിൽ മേഖലയിലെ അവസരങ്ങളിൽ കണ്ണു നട്ടു കഴിയുന്നവരിൽ അമർഷവും വരുത്തുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
  ഡി.എ കുടിശിക നിവാരണവും ശമ്പള പരിഷ്ക്കരണ കമീഷനും തെരഞ്ഞെടുപ്പു കാലത്ത് തഴയപ്പെടുമെന്ന ആശങ്കയുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന തീരുമാനവും ഹൗസ് ബിൽഡിങ് അഡ്വാൻസ് പുനരുജ്ജീവിപ്പിക്കാനുമുള്ള നിർദ്ദേശങ്ങൾ സ്വാഗതം ചെയ്യുന്നു.
    പെൻഷൻകാരെ എത്രത്തോളം പരിഗണിച്ചിട്ടുണ്ടെന്ന് വ്യക്തമല്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
 ജില്ലാ പ്രസിഡൻ്റ് കല്ലമ്പലം നജീബ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സി.എച്ച്. മുഹമ്മദ് ഷെമീർ ബജറ്റ് അവലോകനം നടത്തി.
     സോണൽ സെക്രട്ടറി കെ. മുഹമ്മദ് ഇർഷാദ്, വർക്കിങ് പ്രസിഡൻ്റ് റഷീദ് മൂപ്പൻ്റകത്ത് , സീനിയർ വൈസ് പ്രസിഡൻ്റ് എസ്.എ അബ്ദുൽ റഹിമാൻ, സംസ്ഥാന സെക്രട്ടറി സിറാജുദ്ദീൻ എസ്.എം, ഷിഹാബ് കുറ്റേഴത്ത്, ജില്ലാ ട്രഷറർ ഹലീമ. കെ, വനിതാ വിഭാഗം നേതാക്കളായ റസിയ ബി, റഹ്മത്ത് ടി.കെ, ഫാത്തിമ റഷീദ, പി.പി. സായിന റിട്ടയേർഡ് അധ്യാപക സംഘടനാ പ്രതിനിധികളായ കണ്ണൂർ അബ്ദുല്ല, കെ.എ. അലിക്കുഞ്ഞി, യു.കെ. മിർസാദ്, കെ.എസിദ്ദീഖ്,കെ. അബ്ദുൽ മജീദ്, സി.എച്ച് മുഹമ്മദലി ,ഏ . മുഹമ്മദ് തുടങ്ങിയവർ തുടങ്ങിയവർ പങ്കെടുത്തു.
പി.ആർ. വിഭാഗം ഓർഗനൈസിങ് സെക്രട്ടറി അഷ്റഫ് പള്ളിയത്ത് സ്വാഗതവും മുഹമ്മദ് യാസിർ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments