Breaking News

മഹാത്മാവിന്റെ രക്തസാക്ഷിത്വ ദിനം: ഗാന്ധിജിയെയും, അഹിംസയെയും തിരസ്കരിക്കുന്ന ഭരണ വർഗ്ഗം വിദ്വേഷത്തിലൂടെയും വർഗീയതയിലൂടെയും മനുഷ്യരെ കൊല്ലുന്നു.-മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ :രാജ്യത്ത് രാഷ്ട്രപിതാവ് മഹാത്മജിയേയും, അഹിംസയെയും തിരസ്കരിക്കുന്ന ഭരണകൂടം വിദ്വേഷത്തിലൂടേ യും,വർഗീയതയിലൂടേ മനുഷ്യരെ വേട്ടയാടി കൊല്ലുകയാണെന്ന് സാംസ്കാരിക പ്രവർത്തകൻ ഹമീദ് കാവിൽ അഭിപ്രായപ്പെട്ടു. മൊഗ്രാൽ ദേശീയവേദി മഹാത്മാവിന്റെ രക്തസാക്ഷിത്വ ദിനത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം ഗാന്ധിജിക്ക് പകരം വെക്കുന്നത് ഗോഡ്സെയെയാണ്.ഇത് അഹിംസയെ തിരസ്കരിച്ച് കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന  നിലപാടിലേക്കുള്ള ചുവട് മാറ്റമാണ്. ഗാന്ധിജിയെ തുടർച്ചയായി വധിച്ചുകൊണ്ടിരിക്കുന്ന ഭരണകൂടം ജനകോടികളുടെ മനസ്സിൽ നിലാവായി, വെളിച്ചമായി നിലകൊള്ളുന്ന ഗാന്ധിജിയെ മായിച്ചു കളയാൻ കഴിയില്ല.കേവലമൊ രു പേരുമാറ്റം കൊണ്ടോ,ബോർഡ് മാറ്റം കൊണ്ടോ തുടച്ചുനീക്കാൻ കഴിയുന്നതല്ല മനുഷ്യരെ സ്നേഹിച്ചതിന്റെ പേരിൽ കൊല്ലപ്പെട്ട മഹാത്മാവിന്റെ വ്യക്തിത്വം.അത് ലോകാവസാനം വരെ തലമുറകളാ യി പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുമെന്ന് ദേശീയ വേദി അഭിപ്രായപ്പെട്ടു.

 ചടങ്ങിൽ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷതവഹിച്ചു. ടി കെ ജാഫർ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡണ്ട് കെപി മുഹമ്മദ് സ്മാർട്ട്,ജോയിൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ് സാഹിബ്, ദേശീയവേദി സീനിയർ അംഗം ഹമീദ് പെർവാഡ്,അബ്ദുൽ റഹ്മാൻ,എം എ മൂസ,എച്ച് എ ഇബ്രാഹിം,കാദർ മൊഗ്രാൽ,എച്ച്എം കരീം,എം എസ് മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു. എംജിഎ റഹ്മാൻ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാൽ ദേശീയ വേദി സംഘടിപ്പിച്ച മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനാചരണ പരിപാടി സാംസ്കാരിക പ്രവർത്തകൻ ഹമീദ് കാവിൽ ഉദ്ഘാടനം ചെയ്യുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments