Breaking News

ഗ്രീൻസ്റ്റാർ ആർട്സ് ആർട്സ് & സ്പോർട്സ് ക്ലബ്: അനസ് ടി വി എസ് ക്യാപ്റ്റൻ,സെല്ലു കടവത്ത് വൈസ് ക്യാപ്റ്റൻ.

മൊഗ്രാൽ : ഗ്രീൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ക്യാപ്റ്റനായി അനസ് ടി വി എസിനെയും, വൈസ് ക്യാപ്റ്റനായി സെല്ലു കടവത്തിനെയും തെരഞ്ഞെടുത്തു. ഗ്രീൻ സ്റ്റാർ ക്ലബ്ബിന്റെ പുതിയ കമ്മിറ്റി ഭാരവാഹികളുടെ ആദ്യ യോഗത്തിലാണ് തീരുമാനം.ബിലാൽ നെക്സ്റ്റ്ജെൻ(ടീം മാനേജർ) വിപി ജാബിർ (അസി: മാനേജർ) നൗഷാദ് കോട്ട (ടീം കോച്ച്) എന്നിവരെയും യോഗം തിരഞ്ഞെടുത്തു. 

 ഗ്രീൻ സ്റ്റാറിന്റെ മുൻകാല ദുബായ് മേഖലാ പ്രസിഡന്റും, നിലവിലെ ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ മുഖ്യ രക്ഷാധികാരിയുമായ എം.ജി.എ റഹ്‌മാൻ യോഗം ഉത്ഘാടനം ചെയ്തു. 
മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലെ യുവാക്കൾ ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ അമരത്ത് വന്നത് സംഘടനയ്ക്ക് വലിയ മുതൽകൂട്ടവുമെന്ന് എംജി റഹ്മാൻ പറഞ്ഞു.
നൗഷാദ് കോട്ട(ഓർഗനൈസിംഗ് സെക്രട്ടറി )അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അർഷാദ് ഹുബ്ലി സ്വാഗതം പറഞ്ഞു.
പ്രവർത്തന ഫണ്ട് ഉത്ഘാടനം മുഖ്യരക്ഷാധികാരി സക്കീർ കെ.കെ പുറം ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ പ്രസിഡന്റ് മഖ്ദൂം മൊഗ്രാലിന് നൽകി നിർവ്വഹിച്ചു. 
വരും ദിവസങ്ങളിൽ പ്രവർത്തന ഫണ്ട് സ്വരൂപിക്കാൻ യോഗത്തിൽ തീരുമാനമായി.  

പുണ്യമാക്കപ്പെട്ട റമദാൻ മാസത്തിൽ മൊഗ്രാലിലെ 7 വാർഡുകളിലേക്
അതാത് വാർഡുകളിലെ വാർഡ് കമ്മിറ്റിയുമായി ചർച്ച ചെയ്ത്‌ അർഹതപെട്ടവരുടെ കുടുംബങ്ങളുടെ കൈകളിൽ"ഭക്ഷണ കിറ്റ്''എത്തിച്ചു നൽകും.
 റംസാന് ശേഷം മൊഗ്രാലിലെ യുവ താരങ്ങളെ അണിനിരത്തി "U20'' വിഭാഗത്തിലെ കുട്ടികളുടെ മെഗാ ഫുട്ബോൾ ടൂർണമെന്റ് മൊഗ്രാൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച്‌ നടത്താനും തീരുമാനിച്ചു.

 ട്രഷറർ മുജീബ് പേരാൽ നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാൽ ഗ്രീൻ സ്റ്റാർ ക്യാപ്റ്റൻ അനസ് ടിവിഎസ്,വൈസ് ക്യാപ്റ്റൻ സെല്ലു കടവത്ത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments