Breaking News

*വർഗ്ഗീയ ധ്രുവീകരണത്തിലൂടെ അധികാരം സ്വായത്തമാക്കിയ ബിജെപി, ഗാന്ധി വിഭാവനം ചെയ്ത രാമ രാജ്യത്തെ തകർക്കുന്നു.- രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.*

മഹാത്മാഗാന്ധിയുടെ ഓർമ്മകൾ ഫാസിസത്തിനെതിരെയുള്ള പ്രതിരോധത്തിന് ഇന്ത്യൻ ജനതയ്ക്ക് ഊർജ്ജം പകരുന്നതാണെന്ന് രാജമോഹൻ ഉണ്ണിത്താൻ എം.പി.
ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിങ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാർ മതേതരത്വവും, ജനാധിപത്യവും പുഷ്ടിപ്പെടുത്തുന്നതിനും ശാസ്ത്രസാങ്കേതികം, സാമ്പത്തികം, സ്ത്രീ ശാക്തീകരണം, അധികാര വികേന്ദ്രീകരണം, മനുഷ്യാവകാശ സംരക്ഷണം എന്നീ മേഖലകളിൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് ഉറച്ച കാൽവെപ്പ് നടത്തി. 
വർഗീയ ധ്രുവീകരണത്തിലൂടെ അധികാരം കിട്ടിയ ബിജെപി, ഗാന്ധി വിഭാവനം ചെയ്ത രാമ രാജ്യത്തെയാണ് തകർത്തു കൊണ്ടിരിക്കുന്നത്. ഗാന്ധിയുടെ ഓർമ്മകൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലും ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജീവിക്കുന്നത് ഇന്ത്യൻ ജനതയുടെ ഹൃദയത്തിലാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ, നേതാക്കളായ എം.സി പ്രഭാകരൻ, മാമുനി വിജയൻ, അഡ്വ: എ. ഗോവിന്ദൻ നായർ, എം രാജീവൻ നമ്പ്യാർ, കെ. ഖാലിദ്, മിനി ചന്ദ്രൻ, ദിവാകരൻ കരിച്ചേരി, അർജുനൻ തായലങ്ങാടി, ബി.എ ഇസ്മയിൽ, അശോകൻ മാസ്റ്റർ, അഡ്വ: സാജിദ് കമ്മാടം, രവി പൂജാരി, ഉഷ അർജുനൻ, ഖാദർ മാന്യ, കമലാക്ഷ സുവർണ്ണ, പി.കെ വിജയൻ, എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments