Breaking News

*ഇറാനെ ആക്രമിക്കാൻ സൗദി വ്യോമാതൃതിയോ പ്രദേശമോ ഉപയോഗിക്കില്ലെന്ന് കിരീടാവകാശി*

ഇറാനെ ആക്രമിക്കാൻ സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂമിയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയനോട് നടത്തിയ ഫോൺ സംഭാഷണത്തിൽ അറിയിച്ചു. ഇറാന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും സൗദി ബഹുമാനിക്കുന്നുവെന്നും, മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കാൻ ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മറുപടിയായി, സൗദിയുടെ നിലപാടിനും മേഖലയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കും പെസെഷ്കിയാൻ നന്ദി അറിയിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെ പരിധിയിൽ യുദ്ധം ഒഴിവാക്കുന്ന എല്ലാ ശ്രമങ്ങളെയും ഇറാൻ സ്വാഗതം ചെയ്യുന്നതായും, ഇസ്ലാമിക രാജ്യങ്ങളുടെ ഐക്യവും സഹകരണവും മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments