തൃണമൂൽ കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം നേതൃസംഗമം: സർക്കാരിന്റെ ചട്ടലംഘന നിയമനങ്ങൾക്കെതിരെ പ്രമേയം
തിരൂർ : ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (AITC) തിരൂർ നിയോജകമണ്ഡലം നേതൃസംഗമവും പുതിയ കമ്മിറ്റി രൂപീകരണവും ഇന്ന് രാവിലെ 10 മണിക്ക് ഖലീസ് ഹാളിൽ വെച്ച് നടന്നു. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനും യോഗം തീരുമാനിച്ചു.
കോടതി വിധി ലംഘിച്ചുള്ള സ്ഥിരപ്പെടുത്തൽ: യോഗം പ്രതിഷേധിച്ചു
ഹൈക്കോടതി വിധി നിലനിൽക്കെ പിൻവാതിൽ വഴി താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഉദ്യോഗാർത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് യോഗം കുറ്റപ്പെടുത്തി. അനർട്ടിലടക്കം ചട്ടങ്ങൾ മറികടന്ന് നടത്തുന്ന നിയമനങ്ങൾ റദ്ദാക്കണമെന്നും, യോഗ്യരായ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന ഇത്തരം നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.
കൂടാതെ, സേവന വേതന ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ മെഡിക്കൽ കോളേജ് അധ്യാപകർ നടത്തുന്ന സമരത്തോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു:
പുതിയ ഭാരവാഹികൾ:
• പ്രസിഡന്റ്: ഷാജി പാലത്തിങ്ങൽ
• സെക്രട്ടറി: റാഷിദ് മാസ്റ്റർ
• ട്രഷറർ: മുഹമ്മദ് കുട്ടി പൂക്കയിൽ
ഓൾഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാനചീഫ് കോർഡിനേറ്റർ ഹംസ പറക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം KP സഹീർ, തൃണമൂൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ കുഞ്ഞു വെട്ടിച്ചിറ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറിമാരായ MP അഹമ്മദ് കുട്ടി സ്വാഗതവും മുരളി കണ്ണന്തറ അധ്യക്ഷൻ വഹിച്ചു. റാഷിദ് മാസ്റ്റർ നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പാർട്ടിയുടെ ജനകീയ സദസ്സുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments