കുമ്പള ടോൾ: യാത്രക്കാരനോട് പോലീസ് നടത്തിയ ക്രൂരത ജനാധിപത്യത്തിനെതിരായ വെല്ലുവിളി – പി.ഡി.പി
കുമ്പള : കുമ്പള ആരിക്കാടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ടോൾ ഗേറ്റിൽ യാത്രക്കാരനോട് പോലീസ് നടത്തിയ ക്രൂരമായ ആക്രമണം ജനാധിപത്യ മൂല്യങ്ങളെയും നിയമവ്യവസ്ഥയെയും നേരിട്ടുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി കുമ്പള പഞ്ചായത്ത് കമ്മിറ്റി ശക്തമായി വിമർശിച്ചു.
ടോൾ ഗേറ്റിലെ സാമഗ്രികൾ വാഹനത്തിലേക്ക് വീണതിനെ കുറിച്ച് ചോദ്യം ചെയ്ത യുവാവിനെ പോലീസ് മർദ്ദിക്കുകയും വലിച്ചിഴച്ച് വാഹനത്തിൽ നിന്ന് ഇറക്കി കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത നടപടി പൂർണമായും പോലീസ് രാജ് രീതിയിലേതാണെന്ന് കമ്മിറ്റി ആരോപിച്ചു. നിയമസംരക്ഷണത്തിന്റെ പേരിൽ സാധാരണ ജനങ്ങളോട് കാണിക്കുന്ന ഈ പ്രാകൃതവും പൈശാചികവുമായ സമീപനം ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങളുടെ ഭാഗമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
സംഭവസ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ച നീചമായ പെരുമാറ്റം പോലീസ് സംവിധാനത്തിനും സർക്കാർ സംവിധാനങ്ങൾക്കും തന്നെ അപമാനമാണെന്ന് പി.ഡി.പി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പോലീസ് സേന ടോൾ മാഫിയയുടെ കാവൽക്കാരായി മാറുന്ന ഗുരുതരമായ അവസ്ഥയാണ് ഇവിടെ വെളിവാകുന്നതെന്നും കമ്മിറ്റി ആരോപിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പി.ഡി.പി, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നീതിപോരാട്ടത്തിൽ പാർട്ടി ശക്തമായി ഉറച്ചുനിൽക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments