ജനകീയ സമരങ്ങളോടു മുഖം തിരിച്ച ബിജെപിയേയും, വികസനത്തിൽ ജില്ലയെ അവഗണിച്ച ഇടത് സർക്കാറിനെതിരായുമുള്ള വിധിയെഴുത്താകണം നിയമസഭാ തെരഞ്ഞെടുപ്പ്.-ഗ്രീൻ സ്റ്റാർ മൊഗ്രാൽ
മൊഗ്രാൽ : ജനങ്ങളെ ദുരിതത്തിലാക്കിയ ദേശീയപാത വികസനം, അന്യായമായ ആരിക്കാടി ടോൾ ഗേറ്റ് തുടങ്ങിയ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള സമരത്തിൽ മുഖം തിരിച്ചു നിന്ന ഭാരതീയ ജനതാ പാർട്ടിക്കെതിരേയും, മെഡിക്കൽ കോളേജിനെ കഴിഞ്ഞ 10 വർഷമായി "പ്രേതാ ലയമാക്കി''മാറ്റുകയും,ജില്ലയിൽ എയിംസ് അനുവദിക്കണമെന്ന പ്രൊപ്പൊസലിൽ പോലും പേര് ഉൾപ്പെടുത്താൻ തയ്യാറാകാത്ത ഇടത് സർക്കാരിനെതിരെയുമുള്ള വിധിയെഴുത്താകും ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രതിഫലിക്കുകയെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽഖാദർ ഹാജി അഭിപ്രായപ്പെട്ടു. മൊഗ്രാൽ ഗ്രീൻ സ്റ്റാർ ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രീൻ സ്റ്റാർ പ്രസിഡണ്ട് മഖ്ദൂം മൊഗ്രാൽ,വി പി അബ്ദുൽ ഖാദർ ഹാജിക്ക് സ്നേഹപഹാരം നൽകി അനുമോദിച്ചു.
യോഗം ടി എം ശുഹൈബ് ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. നൗഷാദ് ഇസ്മായിൽ സ്വാഗതം പറഞ്ഞു.ബി എൻ മുഹമ്മദലി,ടി കെ ജാഫർ,ലത്തീഫ് കൊപ്പളം,കെ കെ സക്കീർ ഖത്തർ,എംജിഎ റഹ്മാൻ,സി എച്ച് അബ്ദുൽ ഖാദർ,ഗഫൂർ ലണ്ടൻ,കെഎ കുഞ്ഞഹമ്മദ്,മുർഷിദ് മൊഗ്രാൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അർഷാദ് ഹുബ്ലി നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാൽ ഗ്രീൻ സ്റ്റാർ ഏർപ്പെടുത്തിയ അനുമോദന ചടങ്ങിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി അബ്ദുൽ ഖാദർ ഹാജി സംസാരിക്കുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments