ജെസിഐ വിദ്യാനഗർ റോഡ് സേഫ്റ്റി ഫോർട്നൈറ്റ് സംഘടിപ്പിച്ചു.
വിദ്യാനഗർ : റോഡ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം സൃഷ്ടിക്കുക, സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ ഉണ്ടാക്കുക,അപകടങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുക്കുക തുടങ്ങിയവ ബോധവൽക്കരിച്ചുകൊണ്ട് യാത്രക്കാരുടെ മുമ്പിലേക്ക് ഇറങ്ങി ജെസിഐ വിദ്യാനഗറും എസ് പി സി ടി ഐഎച് എസ് എസ് നായന്മാർമൂല യൂണിറ്റും സംയുക്തമായിറോഡ് സേഫ്റ്റി ഫോർട്ട് നൈറ്റ് എന്ന പരിപാടി സംഘടിപ്പിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ യാത്രക്കാരായ ആളുകൾക്ക് ബോധവൽക്കരണവും, ട്രാഫിക് നിയമങ്ങളെ പാലിക്കപ്പെടേണ്ട ആവശ്യകതയെ മുൻനിർത്തിക്കൊണ്ട് റാലിയും സംഘടിപ്പിച്ചു. ജെസിഐ വിദ്യാനഗർ പ്രസിഡണ്ട് അനീഷ് ആർ അധ്യക്ഷത വഹിച്ചു. എസ് പി സി എ ടി എൻ ഒ. തമ്പാൻ ടി ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡണ്ട് റാഷിദ് കെ എച്ച്,എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇല്യാസ് എ എ, എംഡി മാന്യ.ശരണ്യ നാരായണൻ, ശ്രീമ പി, സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ബവീഷ് കുമാർ സ്വാഗതവും ട്രഷറർ ദിവ്യ സുനിൽ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments