എസ്.ഇ.യു അവകാശ സംരക്ഷണ യാത്രയ്ക്ക് തൃക്കരിപ്പൂരിൽ പ്രൗഢോജ്വല ജില്ലാ സമാപനം.
തൃക്കരിപ്പൂർ : ജീവനക്കാരുടെ പ്രശ്നങ്ങളിൽ എന്നും അവർക്കൊപ്പം നിൽക്കുകയും ഭരിക്കുന്ന പാർട്ടിയുടെ നിറം നോക്കാതെ പ്രതിഷേധിക്കുകയും ചെയ്ത സംഘടനയാണ് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ എന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി
എ. ജി. സി. ബഷീർ പ്രസ്താവിച്ചു. ജീവനക്കാർക്കുള്ള അവകാശങ്ങൾ ഇത്രത്തോളം തടഞ്ഞ ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ അവകാശ സംരക്ഷണ യാത്രയുമായി മുന്നോട്ട് വന്ന എസ് ഇ യു ജീവനക്കാരുടെ ശബ്ദമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന അവകാശ സംരക്ഷണ യാത്രയുടെ ജില്ലാതല സമാപന പരിപാടി തൃക്കരിപ്പൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഇ യു ജില്ലാ ജനറൽ സെക്രട്ടറി ഒ എം ശിഹാബ് അധ്യക്ഷത വഹിച്ചു. യാത്രയെ തൃക്കരിപ്പൂരിൽ പ്രവർത്തകർ സ്വീകരിച്ച് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ജാഥയായി ആനയിച്ചു. ലോയേഴ്‌സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.MTP കരീം, സത്താർ വടക്കുമ്പാട്, STU തയ്യൽ തൊഴിലാളി യുണിയൻ സംസ്ഥാന പ്രസിഡന്റ് ശംസുദ്ധീൻ ആയിറ്റി, KSTU സംസ്ഥാന സെക്രട്ടറി ഷൗക്കത്തലി അക്കാളത്ത്, കെ എ ടി എഫ് ജില്ലാ കമ്മിറ്റി അംഗം ഷഹീദ് മാസ്റ്റർ, എ ആർ ഹാഷിം പത്തനംതിട്ട, സാദിക്ക്. എം, അഷ്‌റഫ് കല്ലിങ്കാൽ, സൈഫുദ്ധീൻ മാടക്കാൽ പ്രസംഗിച്ചു. ജാഥ ക്യാപ്റ്റൻ സിബി മുഹമ്മദ് മറുപടി പ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
മുഹമ്മദലി കെ എൻ പി സ്വാഗതവും ജില്ലാ ട്രഷറർ
സിയാദ് പി നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് : എസ് ഇ യു അവകാശ സംരക്ഷണ യാത്രയുടെ ജില്ലാതല സമാപനം തൃക്കരിപ്പൂരിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എ ജി സി ബഷീർ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments