ഉദുമ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൈവവൈവിധ്യ പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഉദുമ : സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ ഉദുമ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ജൈവവൈവിധ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നാട്ടുപച്ച എന്ന പേരില്‍ പ്രാദേശിക ജൈവവൈവിധ്യവും പരമ്പരാഗത അറിവുകളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചത്. ജൈവവൈവിധ്യ പരമ്പരാഗത കാര്‍ഷിക, ഗാര്‍ഹിക ഉപകരണങ്ങളുടെയും വിവിധ ഔഷധ ചെടികളുടെയും പ്രദര്‍ശനവും ഒരുക്കി. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കേരളത്തിലെ 16 സ്‌കൂളുകളിലാണ് നാട്ടുപച്ച എന്ന പേരില്‍ ഇത്തരം പരിപാടികള്‍ നടത്തിവരുന്നത്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ ഉദുമ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിനെയാണ് തെരഞ്ഞെടുത്തത്. ബുധനാഴ്ച രാവിലെ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ വി രഘുനാഥന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സീക്ക് പയ്യന്നൂരിലെ ടി പി പത്മനാഭന്‍ മാസ്റ്റര്‍ പരിസ്ഥിതി ബോധവല്‍ക്കരണ ക്ലസെടുത്തു. പിടിഎ വൈസ് പ്രസിഡന്റ് അബ്ബാസ് പി എ, എസ്എംസി ചെയര്‍മാന്‍ പി വി വിജയന്‍, മദര്‍ പിടിഎ പ്രസിഡന്റ് ശ്രീസ്ത കെ, ജൈവവൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍ അഖില വി എം, ജൈവവൈവിധ്യ ക്ലബ് കോര്‍ഡിനേറ്റര്‍ ബാബു സുരേഷ് ടി വി എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രന്‍സിപ്പാള്‍ ഡോ. ദിലീപ് കുമാര്‍ സ്വാഗതവും പ്രധാനധ്യാപിക ആശ പി നന്ദിയും പറഞ്ഞു. രണ്ടാദിവസമായ വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കര്‍ഷകരെ ആദരിക്കലും നട്ടറിവ് സംഗമവും നടക്കും. തുടര്‍ന്ന് കര്‍ഷക നാട്ടുവൈദ്യ വിജ്ഞാനം കുട്ടികളിലേക്ക് എന്നവിഷയത്തില്‍ കര്‍ഷകരും കുട്ടികളും തമ്മില്‍ സംവാദം നടത്തും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments