കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും മരണാനന്തര ധന സഹായവും വിതരണം ചെയ്തു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
ഉദുമ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂണിറ്റ് കമ്മിറ്റി നേതൃത്വത്തില്‍ മരണാനന്തര ധന സഹായ വിതരണവും ജനപ്രതിനിധികള്‍ക്കുളള സ്വീകരണവും അനുമാദനവും ആദരവും സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തില്‍ വ്യാപാര ഭവനില്‍ നടന്ന പരിപാടി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ടും യൂണിറ്റ് പ്രസിഡണ്ടുമായ എ വി ഹരിഹരസുതന്‍ അദ്ധ്യക്ഷത വഹിച്ചു. ഉദുമ ഗ്രാമ പഞ്ചായത്തിലേക്ക് പുതുതായി തെരഞ്ഞെടുത്ത പ്രസിഡന്റ് വൈസ് പ്രസിഡന്റ് മറ്റുജനപ്രതിനിധികള്‍ എന്നവര്‍ക്കാണ് സ്വീകരണം നല്‍കിയത്. സംസ്ഥാന തലത്തില്‍ അംഗീകാരം ലഭിച്ച വ്യാപാരികളുടെ മക്കളായ രഹ്ന രഘു, റിതുല്‍ രഘു, പി വി അര്‍ഷിത് എന്നിവരെ അനുമോദിച്ചു. ഇവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് പുള്ളീസ് ട്രേഡേര്‍സ് ഉടമ ഉമറുല്‍ ഫാറൂഖ് വിതരണം ചെയ്തു. കല്ലട്ര ഓയില്‍ മില്‍ ഉല്‍പ്പാദിപ്പിക്കുന്ന ക്രിസ്റ്റള്‍ വെളിച്ചണ്ണക്ക് സംസ്ഥാന സര്‍ക്കാറിന്റെ കേരളാ ബ്രാന്റ് ലഭിച്ച കല്ലട്ര അബ്ബാസ് ഹാജിയെ ആദരിച്ചു. മരണപ്പെട്ട വ്യാപാരികളായ ചന്ദ്രപുരം കുഞ്ഞിരാമന്‍, ഗീത സ്റ്റീല്‍ ഉടമയായിരുന്ന എ വി കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള നാല് ലക്ഷം രൂപ വീതമുള്ള ചെക്ക് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രന്‍ കൈമാറി. പഞ്ചായത്തംഗങ്ങളായ ചന്ദ്രന്‍ നാലാം വാതുക്കല്‍, ഹംസ ദേളി, മംഗള ടീച്ചര്‍, വനിതവിംഗ് ജില്ലാ വൈസ്പ്രസിഡന്റ് രതീദേവി, യൂത്ത്വിംഗ് ജില്ലാ സെക്രട്ടറി മാഹിന്‍ കല്ലട്ര, യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ പി വി ഉമേഷന്‍, പി വി അശോകന്‍, യൂസഫ് റൊമാന്‍സ്, സെക്രട്ടറിമാരായ പി കെ ജയന്‍, ഉമറുല്‍ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി ബേവിഞ്ച സ്വാഗതവും സെക്രട്ടറി എം കരുണാകരന്‍ നന്ദിയും പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments