ഭിന്നശേഷികലാമേ ള
കാഞ്ഞങ്ങാട് :അജാനൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു.. ഒത്തുകൂടാം ചേർന്നുനിൽക്കാം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് മാവുങ്കാൽ ഐ. എം. എ ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാമേള അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി തുളസി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി. കാവ്യ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കുഞ്ഞാമിന., വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. വി. രാഘവൻ, പതിമൂന്നാം വാർഡ് മെമ്പർ സജി കുന്നുമ്മൽ, സി. ഡി. എസ്.മെമ്പർ കെ. വി. മിനി,റോട്ടറി സ്കൂൾ പ്രിൻസിപ്പൽ ബീന സുകു, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ടി. ഷൈജു സ്വാഗതവുംഐ. സി. ഡി. എസ് സൂപ്പർവൈസർ കെ. വി. ഗൗരി ശ്രീ നന്ദിയും പറഞ്ഞു. തുടർന്ന് ഭിന്നശേഷിക്കാരായ സർഗ്ഗ പ്രതിഭകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. കവിതാലാപനവും, ഗാനാലാ
പനവും ആംഗ്യപ്പാട്ടും,ചിത്രം വരെയും, ഒപ്പനയും, നാടോടി നൃത്തവും ഫ്യൂഷൻ ഡാൻസും കാണികളുടെ മനസ്സ് കവർന്നു. ഭിന്നശേഷിക്കാർ മാറ്റി നിർത്തേണ്ടവരല്ല ഒന്നിച്ച് ചേർന്ന് ഒപ്പം കൂട്ടേണ്ടവരാണെന്ന് തെളിയിക്കുന്നതായി ഈ വർഷത്തെ ഭിന്നശേഷി കലാമേള മാറി. വൈകീട്ട് നടന്ന സമാപന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ബിന്ദു, അജാനൂർ പഞ്ചായത്ത് മെമ്പർ സി. കുഞ്ഞാമിന, സി.ഡി.എസ് ചെയർപേഴ്സൺ എം. വി. രത്നകുമാരി, പഞ്ചായത്ത് സെക്രട്ടറിഇൻ ചാർജ്ജ് ടി. ഷൈജു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments